Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elamala Reserve

Idukki

ഏ​ല​മ​ല റി​സ​ര്‍​വ്: ഭൂ​മി പ​തി​വി​ന് അ​പേ​ക്ഷി​ക്കാം

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ ഏ​ല​മ​ല റി​സ​ര്‍​വ് ഭൂ​മി​യി​ല്‍ പ​തി​വി​ന് അ​നു​മ​തി ല​ഭി​ച്ച 20363.1590 ഹെ​ക്ട​റി​ല്‍ ഉ​ള്‍​പ്പെ​ട്ട​തും ഭൂ​മി പ​തി​വി​ന് അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​തു​മാ​യ കൈ​വ​ശ​ക്കാ​രു​ടെ പു​തി​യ അ​പേ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് 23 വ​രെ പി​എ​എം​എ​സ് സം​വി​ധാ​നം മു​ഖേ​ന ക​ട്ട​പ്പ​ന, മു​രി​ക്കാ​ശേ​രി, നെ​ടു​ങ്ക​ണ്ടം, രാ​ജ​കു​മാ​രി, ഇ​ടു​ക്കി ഭൂ​പ​തി​വ് ഓ​ഫീ​സു​ക​ളി​ല്‍ സ്വീ​ക​രി​ക്കും. ഭൂ​മി പ​തി​വി​ന് അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത കൈ​വ​ശ​ക്കാ​ര്‍​ക്ക് അ​നു​ബ​ന്ധ​രേ​ഖ​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം.

പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ച ഏ​ല​മ​ല റി​സ​ര്‍​വ് മേ​ഖ​ല​യ്ക്ക് പു​റ​ത്തു​ള്ള​തും, വ​നം-​റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന പൂ​ര്‍​ത്തീ​ക​രി​ച്ച​തും കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​തു​മാ​യ 5000 ഹെ​ക്ട​ര്‍ ഭൂ​മി​യി​ല്‍ നി​ല​വി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത കൈ​വ​ശ​ക്കാ​രു​ടെ പു​തി​യ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് മാ​ര്‍​ച്ച് 23 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു.

ക​രി​മ​ണ്ണൂ​ര്‍, പീ​രു​മേ​ട്, ഇ​ടു​ക്കി ഭൂ ​പ​തി​വ് ഓ​ഫീ​സു​ക​ളി​ല്‍ പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കും.

Latest News

Up