Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire Breaks Out

Kasaragod

കൊന്നക്കാട് റബർ തോട്ടത്തിൽ തീപിടിത്തം

കൊ​ന്ന​ക്കാ​ട്: കൊ​ന്ന​ക്കാ​ട് നെ​ല്ലി​മ​ല​യി​ലെ വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന റ​ബ​ർ തോ​ട്ട​ത്തി​ൽ വ്യാ​പ​ക തീ​പി​ടി​ത്തം. വ​ന​പാ​ല​ക​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. കാ​പ്പി​ൽ ഫെ​ലി​ക്സ്, സി.​ജെ. മാ​ത്യു, റോ​ഷ​ൻ ചെ​രു​മ്പ​ക്കു​നേ​ൽ എ​ന്നി​വ​രു​ടെ​യും മാ​നു​വ​ൽ എ​സ്റ്റേ​റ്റി​ന്‍റെ​യും റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​ലെ ഭീ​മ​ന​ടി സെ​ക്‌​ഷ​നി​ലെ ഒ​ട്ടേ​മാ​ളം വ​ന​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്വ​കാ​ര്യ ഭൂ​മി​യാ​ണ് ഈ ​സ്ഥ​ല​ങ്ങ​ൾ. തീ​പി​ടി​ത്തം ഉ​ണ്ടാ​യ സ​മ​യ​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ടാ​യ​തി​നാ​ൽ തീ​യു​ടെ ആ​ഘാ​തം കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞു. ഭീ​മ​ന​ടി സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഒ. ​സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തീ ​കെ​ടു​ത്താ​നു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

ഭീ​മ​ന​ടി സെ​ക്‌​ഷ​നി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ യ​ദു​കൃ​ഷ്‌​ണ​ൻ, ജി​ഷ്ണു കു​ഞ്ഞി​കൃ​ഷ്ണ​ൻ, നി​തി​ൻ ച​ന്ദ്ര​ൻ, ന​ന്ദ​കു​മാ​ർ, സ​ന്തോ​ഷ്, പ്ര​ദീ​പ് കു​മാ​ർ, സ​ന്ദീ​പ്, അ​ജീ​ഷ്, ബി​നു, രാ​ജ​ൻ, വി​പി​ൻ ബാ​ബു, മാ​ധ​വ​ൻ എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു.

District News

ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ​മേ​ഖ​ല​യി​ല്‍ പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ശാ​ല​യി​ൽ അ​ഗ്‌​നി​ബാ​ധ

ക​ഞ്ചി​ക്കോ​ട്: വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ വ​ന്‍ അ​ഗ്‌​നി​ബാ​ധ. പാ​റ​പ്പി​രി​വി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ്ലാ​സ്റ്റി​ക്, റ​ബ​ര്‍ ഉ​ത്പ​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച പ​റ​മ്പി​ലാ​യി​രു​ന്നു തീ​പി​ടു​ത്തം. തീ ​ആ​ളി​ക്ക​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ സ​മീ​പ​ത്തെ ക​മ്പ​നി​ക​ളി​ലും തീ ​പ​ട​രു​മെ​ന്ന ആ​ശ​ങ്ക​യു​മു​യ​ര്‍​ന്നു.

എ​ന്നാ​ല്‍ പാ​ല​ക്കാ​ട്, ക​ഞ്ചി​ക്കോ​ട് മേ​ഖ​ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​ന നാ​ലു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും പാ​റ​പ്പി​രി​വി​ലെ പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ശാ​ല​യി​ല്‍ തീ​പി​ടു​ത്ത​മു​ണ്ടാ​യി​രു​ന്നു.

ഈ ​പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ശാ​ല​യി​ല്‍ ചെ​രു​പ്പ് നി​ര്‍​മാ​ണ​ത്തി​നു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. തീ​പി​ടു​ത്തം പ​തി​വാ​കു​മ്പോ​ഴും യാ​തൊ​രു സു​ര​ക്ഷ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​ശാ​ല​ക്കു സ​മീ​പം നി​ര​വ​ധി വ്യ​വ​സാ​യ​ശാ​ല​ക​ളാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

തീ ​ആ​ളി​പ്പ​ട​ര്‍​ന്നാ​ല്‍ വ​ന്‍​ദു​ര​ന്ത​ത്തി​നി​ട​യാ​ക്കും. പ​ല​പ്പോ​ഴും തീ​പി​ടു​ത്തം വ​ന്‍ അ​പ​ക​ട​സാ​ധ്യ​ത​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ഗ്‌​നി​ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​കു​ന്ന​ത്.

District News

കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം തീ​പി​ടിത്തം

ഹരി​പ്പാ​ട്:​ പ​ള്ളി​പ്പാ​ട് ആ​ഞ്ഞി​ലി​മൂ​ട്ടി​ല്‍ കു​ടി​വെ​ള്ള ടാ​ങ്കി​നു സ​മീ​പം കൂ​ട്ടി​യി​ട്ടി​രു​ന്ന ഫൈ​ബ​ര്‍ പൈ​പ്പി​ന് തീ​പി​ടി​ച്ചു. മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ത്തി​നു​ശേ​ഷം അ​ഗ്‌​നി​ശ​മ​ന​സേ​ന തീ ​അ​ണ​ച്ചു. ഇ​ന്ന​ലെ നാ​ലിന് തീ ​ആ​ളി​ക്ക​ത്തു​ന്ന​ത് നാ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്. ഉ​ട​ന്‍ ഹ​രി​പ്പാ​ട് ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍​നി​ന്നും ര​ണ്ടു യൂ​ണി​റ്റ് എ​ത്തി​യെ​ങ്കി​ലും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യമാ​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യമുണ്ടാ​യി. തു​ട​ര്‍​ന്ന് കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തുനി​ന്നും ര​ണ്ട് യൂ​ണി​റ്റ് കു​ടി എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

പ്‌​ളാ​സ്റ്റി​ക്കും-​ഫൈ​ബ​റും അ​ട​ങ്ങി​യ മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് നി​ര്‍​മിച്ച പൈ​പ്പാ​യ​തി​നാ​ല്‍ തീ​യു​ടെ പു​ക​യും ശ​ക്തി​യും സ​മീ​പ​ത്ത് വ്യാ​പി​ച്ചു.​ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​ദേ​ശത്തേക്ക് ക​ട​ക്കാ​നു​ള്ള ഗെ​യ്റ്റ് പൂ​ട്ടി ഇ​ട്ടി​രു​ന്ന​തി​നാ​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് പെ​ട്ടെ​ന്ന് അ​ക​ത്തുക​ട​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യമുണ്ടാ​യി. പി​ന്നീ​ട് പൂ​ട്ട് ത​ല്ലി​ത്തു​റ​ന്നാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ക​ട​ന്ന​ത്. തീ​പി​ടിത്ത​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​രം​ഭി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​തു​വ​രെ​യും പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നാ​യി 200 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​ല​വ​ഴി​ച്ച​ത്.​

Latest News

Up