Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IT Stocks Plunge

വീ​​ണ്ടും ആ​​ന്ത്രോ​​പി​​ക്: ഐ​​ടി ഓ​​ഹ​​രി​​ക​​ൾ കൂ​​പ്പു​​കു​​ത്തി

മും​​ബൈ: യു​​എ​​സ് ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സ്റ്റാ​​ർ​​ട്ട​​പ്പാ​​യ ആ​​ന്ത്രോ​​പി​​ക്കി​​ന്‍റെ പു​​തി​​യ പ്ര​​ഖ്യാ​​പ​​നം ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ഐ​​ടി ഓ​​ഹ​​രി​​ക​​ൾക്കു പ്രതി കൂലമായി. ഇ​​ത് വ​​ൻ തോ​​തി​​ൽ ഐ​​ടി ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല്പ​​ന​​യി​​ലേ​​ക്കു ന​​യി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളെ ന​​ഷ്ട​​ത്തി​​ലേ​​ക്കെ​​ത്തി​​ച്ചു.

എ​​ഐ മൂ​​ല​​മു​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള മാ​​റ്റ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ നി​​ക്ഷേ​​പ​​ക​​രെ സ്വാ​​ധീ​​നി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ൻ ഐ​​ടി ഓ​​ഹ​​രി​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​ന​​വും വി​​ല്പ​​ന​​യി​​ലാ​​യി​​രു​​ന്നു. ഉ​​ച്ച​​യോ​​ടെ അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഇ​​ടി​​ഞ്ഞ നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക 4.74 ശ​​ത​​മാ​​നം ന​​ഷ്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. 1497 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 30,053.50ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക​​യി​​ലെ പ​​ത്ത് ഓ​​ഹ​​രി​​ക​​ളും ന​​ഷ്ട​​ത്തി​​ലാ​​യി​​രു​​ന്നു. എ​​ച്ച്സി​​എ​​ൽ ടെ​​ക്, ടെ​​ക് മ​​ഹീ​​ന്ദ്ര, പെ​​ർ​​സി​​സ്റ്റ​​ന്‍റ്, എ​​ൽ​​ടി​​ഐ മൈ​​ൻ​​ഡ്ട്രീ, കോ​​ഫോ​​ർ​​ഗ് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ആ​​റു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ താ​​ഴ്ന്നു. ഇ​​ൻ​​ഫോ​​സി​​സ്, ടി​​സി​​എ​​സ്, ഒ​​റാ​​ക്കി​​ൾ ഫി​​ൻ സെ​​ർ​​വ്, എം​​ഫാ​​സി​​സ്, വി​​പ്രോ എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഇ​​ടി​​ഞ്ഞു.

സെ​​ൻ​​സെ​​ക്സ് 1069 പോ​​യി​​ന്‍റ് (1.28%) താ​​ഴ്ന്ന് 82,226ലും ​​നി​​ഫ്റ്റി 288.35 പോ​​യി​​ന്‍റ് (1.12%) ന​​ഷ്ട​​ത്തി​​ൽ 25,425ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സെ​​ൻ​​സെ​​ക്സ് 1360 പോ​​യി​​ന്‍റും (1.63%) നി​​ഫ്റ്റി 385 പോ​​യി​​ന്‍റും (1.50%) ഇ​​ടി​​വ് നേ​​രി​​ട്ടി​​രു​​ന്നു.

വി​​പ​​ണി​​യു​​ടെ ഇടിവിനു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ൾ

1. ഐ​​ടി​​യി​​ലെ വി​​ല്പ​​ന: എ​​ഐ മൂ​​ല​​മു​​ണ്ടാ​​കാ​​വു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ ശ​​ക്ത​​മാ​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ൽ വ​​ലി​​യ തോ​​തി​​ൽ വി​​ല്പ​​ന ന​​ട​​ന്നു. പ​​ര​​ന്പ​​രാ​​ഗ​​ത സോ​​ഫ്റ്റ്‌വേ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ൾ ആ​​ധു​​നി​​ക​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​നാ​​യു​​ള്ള ചെ​​ല​​വും സ​​ങ്കീ​​ർ​​ണ​​ത​​യും കു​​റ​​യ്ക്കാ​​ൻ ത​​ങ്ങ​​ളു​​ടെ ക്ലോ​​ഡ് കോ​​ഡ് ടൂ​​ളു​​ക​​ൾ​​ക്ക് ക​​ഴി​​യു​​മെ​​ന്ന ആ​​ന്ത്രോ​​പി​​ക്കി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം നി​​ക്ഷേ​​പ​​ക​​രി​​ൽ പു​​തി​​യ ഭീ​​തി​​ക്കു കാ​​ര​​ണ​​മാ​​യി. ഐ​​ടി ക​​ന്പ​​നി​​ക​​ളു​​ടെ പ്ര​​ധാ​​ന വ​​രു​​മാ​​ന സ്രോ​​ത​​സാ​​യ സേ​​വ​​ന​​ങ്ങ​​ളെ എ​​ഐ ല​​ളി​​ത​​മാ​​ക്കു​​ന്ന​​തോ​​ടെ ക​​ന്പ​​നി​​ക​​ളു​​ടെ ലാ​​ഭ​​ക്ഷ​​മ​​ത കു​​റ​​യു​​മെ​​ന്ന ഭീ​​തി നി​​ക്ഷേ​​പ​​ക​​രി​​ൽ ഉ​​ട​​ലെ​​ടു​​ത്തു.

2. ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും ട്രം​​പി​​ന്‍റെ പു​​തി​​യ ഭീ​​ഷ​​ണി​​യും: യു​​എ​​സ് ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ൾ തി​​ങ്ക​​ളാ​​ഴ്ച ര​​ണ്ടു ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ൾ വ​​ലി​​യ മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​ർ​​ന്നു. ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ഐ​​ഇ​​ഇ​​പി​​എ നി​​യ​​മ​​പ്ര​​കാ​​രം ചു​​മ​​ത്തി​​യ അ​​ധി​​ക ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ യു​​എ​​സ് സു​​പ്രീംകോ​​ട​​തി റ​​ദ്ദാ​​ക്കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് പു​​തി​​യ​​താ​​യി ച​​ർ​​ച്ച ചെ​​യ്ത് ഉ​​റ​​പ്പി​​ച്ച വ്യാ​​പാ​​ര ക​​രാ​​റു​​ക​​ളി​​ൽ​​നി​​ന്ന് പിന്മാ​​റ​​രു​​തെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് മു​​ന്ന​​റി​​യി​​പ്പ് ന​​ല്കി. വ്യാ​​പാ​​ര മേ​​ഖ​​ല​​യി​​ൽ ത​​ങ്ങ​​ളു​​മാ​​യി വി​​ല​​പേ​​ശ​​ലി​​നു തു​​നി​​യു​​ന്ന രാ​​ജ്യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ മ​​റ്റ് വ്യാ​​പാ​​ര നി​​യ​​മ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് കൂ​​ടു​​ത​​ൽ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലു​​ള്ള തീ​​രു​​വ ചു​​മ​​ത്തു​​മെ​​ന്ന് ട്രം​​പ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. ഇ​​ത് വി​​പ​​ണി​​യി​​ൽ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു.

3. മ​​ന്ത്‌ലി എ​​ക്സ്പ​​യ​​റി: എ​​ൻ​​എ​​സ്ഇ​​യി​​ൽ മാ​​സ കാ​​ല​​യ​​ള​​വി​​ലു​​ള്ള ഡെ​​റി​​വേ​​റ്റീ​​വ് കോ​​ണ്‍​ട്രാ​​ക്ടു​​ക​​ളു​​ടെ എ​​ക്സ്പ​​യ​​റി ദി​​നം ചൊ​​വാ​​ഴ്ച​​യാ​​ണ്. എ​​ക്സ്പ​​യ​​റി ദി​​ന​​ത്തി​​ൽ ചാ​​ഞ്ചാ​​ട്ടം സ്വാ​​ഭാ​​വി​​ക​​മാ​​ണ്. എ​​ക്സ​​പ​​യ​​റി ദി​​ന​​ങ്ങ​​ളി​​ൽ ട്രേ​​ഡ​​ർ​​മാ​​ർ കൈ​​വ​​ശ​​മി​​രി​​ക്കു​​ന്ന പൊ​​സി​​ഷ​​ൻ ഒ​​ഴി​​വാ​​ക്കു​​ന്ന​​തും പു​​തി​​യ​​തി​​ലേ​​ക്കു​​ള്ള റോ​​ളോ​​വ​​ർ ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്കു ക​​ട​​ക്കു​​ന്നതും വി​​പ​​ണി​​യി​​ൽ പെ​​ട്ടെ​​ന്നു​​ള്ള മാ​​റ്റ​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കാ​​റു​​ണ്ട്. വി​​പ​​ണി തു​​ട​​ക്ക​​ത്തി​​ൽത​​ന്നെ ദു​​ർ​​ബ​​ല​​മാ​​യി​​രു​​ന്ന​​തി​​നാ​​ൽ എ​​ക്സ്പ​​യ​​റി ദി​​ന​​ത്തി​​ലെ ചാ​​ഞ്ചാ​​ട്ടം ആ​​ഘാ​​തം വ​​ർ​​ധി​​പ്പി​​ച്ചു.

4. രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ടി​​ഞ്ഞു: യുഎ​​സ് ഡോ​​ള​​റി​​നെ​​തി​​രേ​​യു​​ള്ള ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ വി​​നി​​മ​​യ നി​​ര​​ക്ക് ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​ൽ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. രൂ​​പ​​യ്ക്കെ​​തി​​രേ ഡോ​​ള​​ർ ശ​​ക്തി​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യം വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രെ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ നി​​ന്നും പി​​ൻ​​വ​​ലി​​യാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന ഘ​​ട​​ക​​മാ​​ണ്.

5. അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഉ​​യ​​ർ​​ന്നു: യു​​എ​​സ് - ഇ​​റാ​​ൻ സം​​ഘ​​ർ​​ഷ ഭീ​​തി നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഉയർന്നു. ആ​​ണ​​വ പ​​ദ്ധ​​തി​​ക​​ൾ നി​​ർ​​ത്തി​​വ​​യ്ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ഇ​​റാ​​നും യു​​എ​​സും ത​​മ്മി​​ൽ വ​​രു​​ന്ന വ്യാ​​ഴാ​​ഴ്ച ജ​​നീ​​വ​​യി​​ൽ വ​​ച്ച് ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ച​​ർ​​ച്ച ആ​​കാം​​ക്ഷ​​യോ​​ടെ ഉ​​റ്റു​​നോ​​ക്കു​​ന്നു. ച​​ർ​​ച്ച അ​​ല​​സി​​പ്പി​​രി​​ഞ്ഞാ​​ൽ ഇ​​റാ​​നെ ആ​​ക്ര​​മി​​ക്കു​​മെ​​ന്ന് ട്രം​​പ് ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യി​​ട്ടു​​ള്ള​​തി​​ന്‍റെ പി​​രി​​മു​​റു​​ക്കം വി​​പ​​ണി​​യി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു. ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഒ​​രു ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 72.13 ഡോ​​ള​​റി​​ലെ​​ത്തി.

Latest News

Up