Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iringalakudda Trenching Ground

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട ട്രെ​ഞ്ചിം​ഗ് ഗ്രൗ​ണ്ട്; നീ​ക്കി​യ​ത് 77.2 ട​ണ്‍ ബ​യോ​മാ​ലി​ന്യം

ഇ​രി​ങ്ങാ​ല​ക്കു​ട: ട്രെ​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ല്‍​നി​ന്ന് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ നീ​ക്കി​യ​ത് 77.2 ട​ണ്‍ ബ​യോ മൈ​നിം​ഗ് ചെ​യ്‌​തെ​ടു​ത്ത മാ​ലി​ന്യം. വ​ര്‍​ഷ​ങ്ങ​ളാ​യി ന​ഗ​ര​സ​ഭ ട്രെ​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് മ​ണ്ണി​ന​ടി​യി​ല്‍ മൂ​ടി​പ്പോ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​വ കു​ഴി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ടി ഒ​മ്പ​തു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ ബ​യോ മൈ​നിം​ഗ് ആ​രം​ഭി​ച്ച​ത്.

ഏ​ഴു മീ​റ്റ​റോ​ളം താ​ഴ്ച​യി​ല്‍ കു​ഴി​ച്ചാ​ണ് മാ​ലി​ന്യം പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ഇ​വ ത​രം​തി​രി​ച്ചു. ഈ ​മാ​ലി​ന്യ​ങ്ങ​ള്‍ സി​മ​ന്‍റു നി​ര്‍​മാ​ണ​ത്തി​നു​ള്ള ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണു കൊ​ണ്ടു​പോ​കു​ന്ന​ത്. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.​എ​ച്ച്. ഷാ​ജി​ക്, എ​ന്‍​ജി​നീ​യ​ര്‍ സ​ന്തോ​ഷ്, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ ബേ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​ത്.

 

Latest News

Up