Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lalitha Ravindranath

Alappuzha

ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ് മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍

മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി ല​ളി​ത ര​വീ​ന്ദ്ര​നാ​ഥും വൈ​സ് ചെ​യ​ര്‍​മാ​നാ​യി കെ.​ ഗോ​പ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 28ല്‍ 15 ​വോ​ട്ടു​ക​ളോ​ടെ​യാ​ണ് യു​ഡി​എ​ഫ് അം​ഗം ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഉ​മ​യ​മ്മ വി​ജ​യ​കു​മാ​റി​ന് എ​ട്ട് വോ​ട്ടു​ക​ളും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അം​ബി​ക ശി​വ​ന് നാ​ലു വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.

25 മി​നി​റ്റ് വൈ​കിവ​ന്ന ന​ഗ​ര​സ​ഭ​യി​ലെ സ്വ​ത​ന്ത്ര അം​ഗം സ​ജി​നി ജോ​ണി​ന് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഹാ​ളി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും യു​ഡി​എ​ഫ് അം​ഗം സ​ജീ​വ് പ്രാ​യി​ക്ക​ര വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​നെത്തു​ട​ര്‍​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ സ​ജി​നി​യെ ഹാ​ളി​ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​യ്ക്കുശേ​ഷം ന​ട​ന്ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 28ല്‍ 16 ​വോ​ട്ടു​ക​ളോ​ടെ​യാ​ണ് കെ.​ ഗോ​പ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി എ​ച്ച്.​ മേ​ഘ​നാ​ഥി​ന് എ​ട്ട് വോ​ട്ടു​ക​ളും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി.​ സു​രേ​ഷ്‌​കു​മാ​റി​ന് നാലു വോ​ട്ടു​ക​ളും ല​ഭി​ച്ചു.സ്വ​ത​ന്ത്ര അം​ഗം സ​ജി​നി​യും കെ.​ ഗോ​പ​നാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Latest News

Up