Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Locals Want Captured

Palakkad

പി​ടി​ച്ച പു​ലി​യെ കാട്ടിൽ വിടാതെ മൃ​ഗ​ശാ​ല​യി​ലാക്കണമെ​ന്ന് നാ​ട്ടു​കാ​ർ

പാ​ല​ക്ക​യം: നി​ര​ന്ത​ര​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ദു​രി​ത​ത്തി​ലാ​യ വാ​ക്കോ​ട​ൻ, നി​ര​വ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പു​ലി​പ്പേ​ടി​യി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ​യാ​യി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം വാ​ക്കോ​ട​നി​ലെ ആ​ക്കാ​മ​റ്റം ജോ​ർ​ജി​ന്‍റെ 6 ആ​ടു​ക​ളെ പു​ലി ക​ടി​ച്ചു കൊ​ന്ന​തി​നെ​തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു. അ​ന്നു രാ​ത്രി​ത​ന്നെ പു​ലി കൂ​ട്ടി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു. കൂ​ട്ടി​ല​ക​പ്പെ​ട്ട പു​ലി​യെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ണ്ണാ​ർ​ക്കാ​ട് ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. പു​ലി​യെ കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി. പി​ടി​ച്ച പു​ലി​യെ തൃ​ശൂ​ർ പു​ത്തൂ​രി​ലെ മൃ​ഗ​ശാ​ല​യി​ൽ ആ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ത​ർ​ക്കം.

പു​ലി​യെ ശി​രു​വാ​ണി​യി​ലോ പാ​ല​ക്കാ​ട് ജി​ല്ല​യി​ലോ വി​ട​രു​തെ​ന്നും റേ​ഡി​യോ കോ​ള​ർ ഫി​റ്റ്ചെ​യ്ത് മാ​ത്ര​മേ കാ​ട്ടി​ൽ വി​ടാ​വൂ എ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യ്ക്കു​ള്ളി​ലെ വ​ന​ത്തി​ൽ പു​ലി​യെ വി​ടി​ല്ലെ​ന്ന് എ​ഴു​തി​വാ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് കൂ​ട്ടി​ല​ക​പ്പെ​ട്ട പു​ലി​യെ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ര​ണ്ടു പു​ലി​ക​ളെ വാ​ക്കോ​ട​ൻ മ​ല​യു​ടെ ഇ​രു ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി കൂ​ടു​വെ​ച്ച് പി​ടി​ച്ചി​രു​ന്നു. ഇ​തി​നെ ശി​രു​വാ​ണി കേ​ര​ള​മേ​ടി​നു സ​മീ​പം വ​ന​ത്തി​ൽ തു​റ​ന്നു​വി​ടു​ക​യാ​യി​രു​ന്നു. അ​തി​ലൊ​രെ​ണ്ണ​മാ​ണ് ഇ​ന്ന​ലെ കൂ​ട്ടി​ൽ കു​ടു​ങ്ങി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഡി​സം​ബ​ർ 20 ന് ​കാ​ഞ്ഞി​ര​പ്പു​ഴ വാ​ക്കോ​ട​നി​ൽ നി​ന്നും നാ​ലു വ​യ​സു​ള്ള പെ​ൺ​പു​ലി​യേ​യും ജ​നു​വ​രി 24 ന് ​നി​ര​വ് വാ​ക്കോ​ട​ൻ ചെ​ന്ത​ണ്ടി​ൽ നി​ന്നും അ​ഞ്ചു വ​യ​സു​ള്ള ആ​ൺ​പു​ലി​യേ​യും കൂ​ടു​വെ​ച്ച് പി​ടി​ച്ചി​രു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളും ജ​ന​ങ്ങ​ളും ധാ​രാ​ള​മു​ള്ള വാ​ക്കോ​ട​ൻ മ​ല കു​റേ വ​ർ​ഷ​ങ്ങ​ളാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഭീ​ക്ഷ​ണി​യി​ലാ​ണ്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​റ്റ് കൂ​ലി​പ്പ​ണി​ക്കാ​രു​ടേ​യും നേ​രെ പു​ലി പാ​ഞ്ഞ​ടു​ക്കു​ന്ന​തും പ​തി​വാ​ണ്. പു​ലി​യ്ക്കു പു​റ​മെ ക​ടു​വ​യു​ടേ​യും ക​ര​ടി​യു​ടേ​യും കാ​ൽ​പ്പാ​ടു​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി വാ​ക്കോ​ട​ൻ മ​ല​യു​ടെ മു​ക​ളി​ൽ നി​ന്നും പു​ലി​ക​ൾ ക​ടി​കൂ​ടു​ന്ന ശ​ബ്ദം കേ​ട്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. പു​ലി​ക​ള​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​ക്കാ​ൻ വാ​ക്കോ​ട​നി​ൽ സ്ഥി​രം കാ​മ​റ​യും കൂ​ടും സ്ഥാ​പി​ക്ക​ണ​മെ​ന്നും പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up