തിരുവല്ല: മാര്‍ അത്താനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (മാക്ഫാസ്റ്റ്) ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് അഞ്ച്, ആറ് തീയതികളിലായി സംഘടിപ്പിക്കും.
വികസിത ഭാരത് 2047 സുസ്ഥിര ഭാവിക്കായി ബിസിനസ്, ടെക്നോളജി, കംപ്യൂട്ടേഷണല്‍ ഗണിതശാസ്ത്രത്തിന്റെ ഏകീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം കേരള പോലീസ് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് നിര്‍വഹിക്കും.
കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. എം. രാകേഷ് കൃഷ്ണൻ, കാനഡയിലെ ഒറണ്ടോയില് നിന്നുള്ള ആമസോണ്‍ വെബ് സര്‍വീസസിലെ ക്ലൗഡ് എന്‍ജിനിയര്‍ റാണി സുസന്‍ ഉമ്മൻ, ഒമാന്‍ സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്പാര്‍ട്മെന്റിലെ സീനിയര്‍ ലക്ചറര്‍ (ഗണിതശാസ്ത്രം) ഡോ. ഏബ്രഹാം വര്‍ഗീസ് എന്നിവര്‍ വിവിധ ടെക്നിക്കല്‍ സെഷനുകള്‍ നയിക്കും. ഇവര്‍ക്കു പുറമേ ഇന്ത്യയ്ക്കകത്തും യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഗവേഷകര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വിവിധ ട്രാക്കുകളിലായി ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും മികച്ച പ്രബന്ധങ്ങള്‍ക്ക് പുരസ്കാരങ്ങളും കോണ്‍ഫറന്‍സിന്റെ ഭാഗമായി ഉണ്ടായിരിക്കും. മാക്ഫാസ്റ്റ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് കെ. ചെറിയാന് ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിക്കും. മാക്ഫാസ്റ്റ് അഡ്മിനിസ്ട്രേറ്ററും മാനേജരുമായ ഫാ. ഈപ്പന് പുത്തന്‍പറമ്പില്‍ പ്രസംഗിക്കും