Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Netherlands

റോബ് ജെറ്റൻ നെതർലാൻഡ്സ് പ്രധാനമന്ത്രി

ആം​​​സ്റ്റ​​​ർ​​​ഡാം: നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി റോ​​​ബ് ജെ​​​റ്റ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. രാ​​​ജ്യ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ് 38കാ​​​ര​​​നാ​​​യ റോ​​​ബ് ജെ​​​റ്റ​​​ൻ.

സ്വ​​​ന്തം പാ​​​ർ​​​ട്ടി​​​യാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റ്സ് 66 പാ​​​ർ​​​ട്ടി (ഡി66), ​​​പീ​​​പ്പി​​​ൾ​​​സ് പാ​​​ർ​​​ട്ടി ഫോ​​​ർ ഫ്രീ​​​ഡം ആ​​​ൻ​​​ഡ് ഡെ​​​മോ​​​ക്ര​​​സി (വി​​​വി​​​ഡി), ക്രി​​​സ്ത്യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് അ​​​ല​​​യ​​​ൻ​​​സ് (സി​​​ഡി​​​എ) എ​​​ന്നീ പാ​​​ർ​​​ട്ടി​​​ക​​​ൾ ചേ​​​ർ​​​ന്നു​​​ള്ള സ​​​ഖ്യ​​​ക​​​ക്ഷി​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട റോ​​​ബ് ഇ​​​ന്ന​​​ലെ സ്ഥാ​​​ന​​​മേ​​​റ്റു.

2017ൽ ​​​കേ​​​വ​​​ലം ഒ​​​രു സീ​​​റ്റ് നേ​​​ടി​​​യ സ്ഥാ​​​ന​​​ത്തു​​​നി​​​ന്നാ​​​ണ് ത​​​ന്‍റെ ഡെ​​​മോ​​​ക്രാ​​​റ്റ്സ് 66 പാ​​​ർ​​​ട്ടി (ഡി66) ​​​യെ ക​​​ഴി​​​ഞ്ഞ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 26 സീ​​​റ്റ് നേ​​​ടി നി​​​ർ​​​ണാ​​​യ​​​ക​​​ശ​​​ക്തി​​​യാ​​​ക്കി റോ​​​ബ് ജെ​​​റ്റ​​​ൻ മാ​​​റ്റി​​​യ​​​ത്. യൂ​​​റോ​​​പ്യ​​​ൻ അ​​​നു​​​കൂ​​​ലി​​​യാ​​​യ ഇ​​​ദ്ദേ​​​ഹം സ്വ​​​വ​​​ർ​​​ഗാ​​​നു​​​രാ​​​ഗി​​​യാ​​​ണ്. ഒ​​​ളി​​​ന്പി​​​ക് മെ​​​ഡ​​​ൽ ജേ​​​താ​​​വും അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഹോ​​​ക്കി താ​​​രു​​​മാ​​​യ നി​​​ക്കോ​​​ളാ​​​സ് കീ​​​നാ​​​നാ​​​ണു പ​​​ങ്കാ​​​ളി.

Latest News

Up