Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakistan Vs Sri Lanka

റൈ​സിം​ഗ് സ്റ്റാ​ര്‍​സ് ഏ​ഷ്യാ ക​പ്പ്; പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ൽ

ദോ​ഹ: റൈ​സിം​ഗ് സ്റ്റാ​ര്‍​സ് ഏ​ഷ്യാ ക​പ്പി​ല്‍ ശ്രീ​ല​ങ്ക എ​യെ അ​ഞ്ചു റ​ൺ​സി​ന് ത​ക​ർ​ത്ത് പാ​ക്കി​സ്ഥാ​ൻ എ ​ഫൈ​ന​ലി​ൽ. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 153/9, ശ്രീ​ല​ങ്ക 148/10. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 153 റ​ൺ​സ് നേ​ടി.

154 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ല​ങ്ക​യ്ക്ക് 148 റ​ൺ​സ് നേ​ടാ​നെ ക​ഴി​ഞ്ഞൊ​ള്ളു. ഒ​രു ഘ​ട്ട​ത്തി​ൽ 99ന് ​എ​ട്ട് എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ശ്രീ​ല​ങ്ക​യെ മി​ല​ൻ ര​ത്നാ​യ​കെ (40) ന​ട​ത്തി​യ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് വി​ജ​യ​ത്തി​ന്‍റെ വ​ക്കോ​ള​മെ​ത്തി​ച്ച​ത്. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി സെ​യി​ദ്ദ് മ​സൂ​ദും സൂ​ഫി​യാ​ൻ മു​ഖീ​മും മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​നാ​യി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഗാ​സി ഗോ​രി (39) ടോ​പ് സ്കോ​റ​റാ​യി. ശ്രീ​ല​ങ്ക​യ്ക്കാ​യി പ്ര​മോ​ദ് മ​ധു​ശ​ൻ നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​ൻ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും.

 വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ആ​ദ്യ സെ​മി​യി​ൽ ഇ​ന്ത്യ​യെ സൂ​പ്പ​ർ ഓ​വ​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശ​നം.

Latest News

Up