പേരാമ്പ്ര: ബൈക്കിൽ വീട്ടിലേക്കു പോകവേ സിപിഎം പ്രവർത്തകനെ അക്രമികൾ വെട്ടിപ്പരിക്കേൽപ്പിച്ചു.
കടിയങ്ങാട് ടൗണിൽനിന്നു മുതുവണ്ണാച്ച പാറക്കെട്ടിലുള്ള വീട്ടിലേക്ക് പോകുകയായിരുന്ന കുനിയിൽ ദിനേശ നെ (50) ആണ് ഒരു സംഘമാളുകൾ ബൈക്ക് തടഞ്ഞുവച്ച് ആക്രമിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ദിനേശന്റെ തലയ്ക്കും കഴുത്തിനും കൈക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. ദിനേശനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ആറു മാസം മുമ്പ് പ്രദേശത്തെ വിവാഹവീട്ടിൽ ഉണ്ടായ സംഭവുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നതെന്ന് പറയുന്നു. ദിനേശനെ ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു.