പാലക്കാട്: യുഡിഎഫിനെ വെല്ലുവിളിച്ച് പെരിങ്ങോട്ട് കുറിശി പഞ്ചായത്തിൽ മത്സരിച്ച മുൻ എംഎൽഎ എ.വി.ഗോപിനാഥിന് ദയനീയ തോൽവി. 138 വോട്ടിന്റെ വമ്പൻ തോൽവിയാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.
എൽഡിഎഫുമായി സഹകരിച്ച് ജനകീയ മുന്നണിയായിട്ടാണ് എ.വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ മത്സരിച്ചത്. അദ്ദേഹം നിർത്തിയ എല്ലാ സ്ഥാനാർഥികളും പരാജയപ്പെട്ടു.
പ്രമുഖ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.വി.ഗോപിനാഥ് വർഷങ്ങളോളം പെരിങ്ങോട്ട് കുറിശി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. തുടർന്ന് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് എൽഡിഎഫുമായി സഹകരിച്ച് മത്സരിക്കുകയായിരുന്നു.