തൃശൂർ: നല്ല നാടാകണമെങ്കിൽ ലഹരിവിമുക്തി ആവശ്യമാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉറപ്പായും മദ്യനിരോധനനിയമം കൊണ്ടുവരുമെന്നും മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ. ജനങ്ങൾക്കു സന്തോഷജീവിതം നൽകാൻ കഴിയുന്നില്ലെങ്കിൽ അത്തരം സർക്കാരുകൾ ജനങ്ങൾക്കു ഭാരമാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരിവിമുക്തകേരളത്തിനുവേണ്ടി മദ്യവിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫ് നടത്തുന്ന 108 മണിക്കൂർ ഉപവാസം കോർപറേഷൻ ഓഫീസിനുമുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉണ്ണിയാടൻ.
റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ അധ്യക്ഷനായി. മദ്യവിമോചന മഹാസഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മഞ്ജുഷ, ട്രഷറർ അബ്ദുൽ റഷീദ്, സെക്രട്ടറി കെ.പി. കമറുദീൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ഉപദേശകസമിതി അംഗം ലീലാമ്മ തോമസ്, കെസിബിസി മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപത സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ, പോൾ ചെവിടൻ, കെ.എം. പ്രേമദാസ് തുടങ്ങിയവർ പ്രസംഗിച്ചു.