Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SPC Cadets Held

Idukki

എ​സ്പിസി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് നടത്തി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 2024 - 2026 ബാ​ച്ച് എ​സ്പിസി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു. നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ല്‍ ര​ണ്ട് പ്ല​ാറ്റൂ​ണു​ക​ളി​ലാ​യി പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 40 കേ​ഡ​റ്റു​ക​ള്‍ പ​ങ്കെ​ടു​ത്തു.

പ​രേ​ഡ് ക​മാ​ൻഡര്‍ മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍, സെ​ക്ക​ൻഡ് ക​മാ​ൻഡര്‍ പി.​എ​സ്. സേ​തു​ല​ക്ഷ്മി, ഫ​സ്റ്റ് പ്ല​ാറ്റൂ​ണ്‍ ക​മാ​ൻഡ​ര്‍ ദേ​വി​പ്രി​യ എ​സ്. നാ​യ​ര്‍, സെ​ക്ക​ൻഡ് പ്ല​ാറ്റൂ​ണ്‍ ക​മാ​ൻ ഡര്‍ അ​ഫ്രേം ജോ ​മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ സ്റ്റീ​ഫ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എഡി എ​ന്‍ഒ ​സു​രേ​ഷ് ബാ​ബു കേ​ഡ​റ്റു​ക​ള്‍​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബാ​ച്ചി​ലെ മി​ക​ച്ച കേ​ഡ​റ്റു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത ജീ​സ മ​രി​യ അ​നീ​ഷ്, പ്ര​ണ​വ് ര​തീ​ഷ് എ​ന്നി​വ​ര്‍​ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു. എ​സ് പി ​സി യൂ​ണി​റ്റി​ല്‍ മൂ​ന്നു വ​ര്‍​ഷ​മാ​യി ഡ്രി​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി.​എം. മി​ധു​മോ​ള്‍, ജോ​ബി​ന്‍ ഏ​ബ്ര​ഹാം എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് വ​ട്ട​മ​ല, പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ജോ​ണ്‍ ചേ​നം​ചി​റ​യി​ല്‍, ഫാ. ​ഷി​ജോ മ​ങ്ങാ​ടം​പ​ള്ളി​ല്‍, ഫാ. ​ജെ​റി​ന്‍ അ​യി​ലു​മാ​ലി​ല്‍, എ​സ് എ​ച്ച് ഒ ​ജെ​ര്‍​ലി​ന്‍ വി. ​സ്‌​ക​റി​യ, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ലി​ജോ പി. ​മാ​ണി, ഹെ​ഡ് മാ​സ്റ്റ​ര്‍ ജി​ന്‍​സ് ജോ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു പ​യ​സ്, പിടിഎ ​പ്ര​സി​ഡ​ന്‍റ് ജോ​ബി ക​ണ്ട​ത്തി​ല്‍, അ​നൂ​പ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ കേ​ഡ​റ്റു​ക​ളു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

Latest News

Up