Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satellite Container

Kasaragod

പെ​ര്‍​ള മൃ​ഗ​സം​ര​ക്ഷ​ണ ചെ​ക്ക്പോ​സ്റ്റി​ൽ സാ​റ്റ​ലൈ​റ്റ് ക​ണ്ടെ​യ്ന​ര്‍ ഓ​ഫീ​സ് തു​റ​ന്ന ു

പെ​ര്‍​ള: പെ​ർ​ള മൃ​ഗ​സം​ര​ക്ഷ​ണ ചെ​ക്ക് പോ​സ്റ്റി​ന്‍റെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​റ്റ​ലൈ​റ്റ് ക​ണ്ടെ​യ്ന​ര്‍ ഓ​ഫീ​സ് തു​റ​ന്നു. ചെ​ക്ക്പോ​സ്റ്റ് വ​ഴി ക​ട​ന്നു പോ​കു​ന്ന എ​ല്ലാ മൃ​ഗ​ങ്ങ​ളു​ടെ​യും ര​ജി​സ്ട്രേ​ഷ​ന്‍, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ്, ക​ണ​ക്കു സൂ​ക്ഷി​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പെ​ർ​ള​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ.​കെ.​എം. അ​ഷ്‌​റ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി.​ബി. വി​നീ​ത റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ സ​ര്‍​ജ​ന്‍ ഡോ. ​സൂ​ര്യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജെ.​എ​സ്. സോ​മ​ശേ​ഖ​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ന​ഫീ​സ​ത്ത് മി​സി​രി​യ, എ​ന്മ​ക​ജെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ്, റം​ല ഇ​ബ്രാ​ഹിം, അ​യി​ഷ​ത്ത് റാ​ബി​യ, രാ​മ​കൃ​ഷ്ണ റൈ, ​എം.​എം. രാ​മ​ച​ന്ദ്ര, ബി.​എ​സ്. ഗാം​ഭീ​ര, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​വി. ബി​ന്ദു, ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

 

Latest News

Up