Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sayansan

ഇ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​നും സ​യ​ന്‍​സ​ണി​നും സ​ഞ്ജു പൊ​റ്റ​മ്മ​ലി​നും പു​ര​സ്കാ​രം

തൃ​​​ശൂ​​​ര്‍: പ്ര​​​സ് ക്ല​​​ബ്ബി​​​ന്‍റെ മാ​​​ധ്യ​​​മ​​​പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ടി.​​​വി. അ​​​ച്യു​​​ത​​​വാ​​​ര്യ​​​രു​​​ടെ സ്മ​​​ര​​​ണാ​​​ര്‍​ഥം പ​​​രി​​​സ്ഥി​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ച്ച​​​ടി, ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും അ​​​മൃ​​​ത ടി​​​വി കാ​​​മ​​​റ​​​മാ​​​ന്‍ പി.​​​വി. അ​​​യ്യ​​​പ്പ​​​ന്‍റെ സ്മ​​​ര​​​ണാ​​​ര്‍​ഥ​​​മു​​​ള്ള പ്ര​​​ഥ​​​മ വീ​​​ഡി​​​യോ​​​ഗ്ര​​​ഫി പു​​​ര​​​സ്കാ​​​ര​​​വു​​​മാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

അ​​​ച്ച​​​ടി​​​മാ​​​ധ്യ​​​മ​​​ത്തി​​​ലെ മി​​​ക​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം ദേ​​​ശാ​​​ഭി​​​മാ​​​നി കോ​​​ഴി​​​ക്കോ​​​ട് യൂ​​​ണി​​​റ്റി​​​ലെ സീ​​​നി​​​യ​​​ര്‍ സ​​​ബ് എ​​​ഡി​​​റ്റ​​​ര്‍ സ​​​യ​​​ന്‍​സ​​​ണി​​​നും വാ​​​ര്‍​ത്താ​​​ചാ​​​ന​​​ലി​​​ലെ മി​​​ക​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം മാ​​​തൃ​​​ഭൂ​​​മി ന്യൂ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ര്‍ ഇ.​​​വി. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​നും സ​​​മ്മാ​​​നി​​​ക്കും. പി.​​​വി. അ​​​യ്യ​​​പ്പ​​​ന്‍ വീ​​​ഡി​​​യോ​​​ഗ്ര​​​ഫി പു​​​ര​​​സ്കാ​​​രം മീ​​​ഡി​​​യ​​​വ​​​ണ്‍ കൊ​​​ച്ചി യൂ​​​ണി​​​റ്റി​​​ലെ സീ​​​നി​​​യ​​​ര്‍ കാ​​​മ​​​റ പേ​​​ഴ്സ​​​ണ്‍ സ​​​ഞ്ജു പൊ​​​റ്റ​​​മ്മ​​​ലി​​​നാ​​​ണ്.

15,000 രൂ​​​പ വീ​​​ത​​​മു​​​ള്ള പു​​​ര​​​സ്കാ​​​രം ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം സ​​​മ്മാ​​​നി​​​ക്കും. ഡോ. ​​​കാ​​​വു​​​മ്പാ​​​യി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, എ​​​സ്.​​​പി. ര​​​വി, സി.​​​എ. കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ജൂ​​​റി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തി​​​യ​​​ത്.

Latest News

Up