ടെൽഫോർഡ്: ടെൽഫോർഡിലെ ആദ്യകാല കുടിയേറ്റ മലയാളി തോമസ് കുരുവിള (59) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പതിന് ടെൽഫോർഡിലെ മേഡ്ലി സെന്റ്മേരീസ് കത്തോലിക്കാ ദേവാലയത്തിൽ ആരംഭിക്കും.
സംസ്കാരം ഉച്ചക്ക് 12.45ന് വെല്ലിംഗ്ടൺ സെമിത്തേരിയിൽ നടത്തപ്പെടും. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം ഏഴ് മുതൽ ഒമ്പതുവരെ ദേവാലയത്തിൽ പൊതുദർശനത്തിനുവയ്ക്കും.
പരേതൻ കോട്ടയം എസ്എച്ച് മൗണ്ടിൽ തോമസ് കുരുവിള അമ്പലപറമ്പിലിന്റെ മകനാണ്. ഭാര്യ: മിനി (ഇടുക്കി സേനാപതി കീഴേറ്റുകുന്നേൽ കുടുംബാംഗം). മക്കൾ: മെറിൻ, അനിറ്റ. മരുമകൻ: ടോണി സണ്ണി (മൂലയിൽ, കുമരകം).