Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.padmakumar

ശ​ബ​രി​മ​ല സ്വ‍​ര്‍​ണ​ക്കൊ​ള്ള; മി​നു​ട്‌​സ് തി​രു​ത്തി​യ​ത് മ​ന​പൂ​ർ​വ​മെ​ന്ന് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ‍​ര്‍​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം ബോ‍​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​റി​നെ​തി​രെ എ​സ്ഐ​ടി. പാ​ളി​ക​ൾ കൊ​ടു​ത്തു​വി​ടാ​നു​ള്ള മി​നു​ട്സി​ൽ പ​ത്മ​കു​മാ​ർ തി​രു​ത്ത​ൽ വ​രു​ത്തി​യ​ത് മ​ന​പൂ​ർ​വ​മാ​ണെ​ന്ന് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

പി​ച്ച​ള​പാ​ളി എ​ന്ന​ത് മാ​റ്റി ചെ​മ്പ് പാ​ളി എ​ന്നെ​ഴു​തി​യ​ത് പ​ത്മ​കു​മാ​റാ​ണെ​ന്നും എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി. സ്വ​ർ​ണം പൂ​ശാ​ൻ ത​ന്ത്രി അ​നു​മ​തി ന​ൽ​കി​യെ​ന്ന പ​ത്മ​കു​മാ​റി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്നും എ​സ്‌​ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​ഹ​സ​റി​ൽ ത​ന്ത്രി ഒ​പ്പി​ട്ടെ​ന്ന വാ​ദ​ത്തി​നും തെ​ളി​വി​ല്ല.

ക​ട്ടി​ള​പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് ത​ന്ത്രി​യ​ല്ല. അ​ത്ത​രം രേ​ഖ​ക​ൾ ല​ഭ്യ​മ​ല്ലെ​ന്ന് എ​സ്‌​ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു. പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ കൊ​ണ്ടു​പോ​കു​മ്പോ​ഴോ തി​രി​ച്ച് കൊ​ണ്ടു​വ​ന്ന​പ്പോ​ഴോ ദേ​വ​സ്വം ബോ‍​ർ‍‍​ഡ് പ്ര​സി​ഡ​ന്‍റ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചി​ല്ല.

കേ​സി​ൽ ദേ​വ​സ്വം ബോ‍​ർ‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് 11-ാം പ്ര​തി​യാ​ണെ​ന്നും എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്നു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച​ക്കേ​സി​ൽ അ​ര​ങ്ങേ​റി​യ​ത് വി​ശാ​ല ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു

Latest News

Up