തിരുവനന്തപുരം: ബിജെപി മുന്നണി മര്യാദ പാലിക്കാത്തതിനാൽ തിരുവനന്തപുരം കോര്‍പ്പറേഷനിൽ തനിച്ച് മത്സരിക്കുമെന്ന് ബിഡിജെഎസ്. ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം.
തിങ്കളാഴ്ച 20 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കി. തങ്ങൾ ആവശ്യപ്പെട്ട സീറ്റിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജയസാധ്യതയില്ലാത്ത സീറ്റുകളാണ് തങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നതെന്നും ബിഡിജെഎസ് വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്.ശ്രീലേഖയും പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വി.വി. രാജേഷ് കൊടുങ്ങന്നൂര് വാര്‍ഡിലുമാണ് മത്സരിക്കുന്നത്.