മട്ടന്നൂർ: പുലിയങ്ങോട് ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് യുവാവ് മരിച്ചു. മട്ടന്നൂർ അമ്പലം റോഡിൽ ലയൺസ് ക്ലബിനു സമീപത്തെ കെ. സച്ചിൻ (27) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ പുലിയങ്ങോടായിരുന്നു അപകടം. അയ്യല്ലൂരിൽ പിഎസ്സി പരിശീലന ക്ലാസ് കഴിഞ്ഞുമടങ്ങുകയായിരുന്ന സച്ചിൻ സഞ്ചരിച്ച ബൈക്ക് വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു.
വയറിനും മറ്റും പരിക്കേറ്റ യുവാവിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ജനാർദനൻ-സുധീഷ്ണ ദന്പതികളുടെ മകനാണ്. സഹോദരി: ആര്യ. സംസ്കാരം ഇന്ന് 12ന് പൊറോറ വാതക ശ്മശാനത്തിൽ നടക്കും.