കോൽക്കത്ത: കാത്തിരിപ്പുകള്‍ക്ക് അവസാനം, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ക്യാപ്സ്യൂള്‍ രൂപത്തിനു പ്രണയദിനമായ ഫെബ്രുവരി 14നു പന്ത് ഉരുളും. ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എല്‍ വമ്പന്മാരായ മോഹന്‍ ബഗാന് എസ്ജിയുമായി ഏറ്റുമുട്ടും.
14നു വൈകുന്നേരം അഞ്ചിനാണ് കേരളം ബ്ലാസ്റ്റേഴ്സ് x മോഹന്‍ ബഗാന് സീസണ് ഉദ്ഘാടന പോരാട്ടം. തുടര്‍ന്ന് രാത്രി 7.30ന് എഫ്സി ഗോവയും ഇന്റര്‍ കാശിയും ഏറ്റുമുട്ടും. ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് ഈ മത്സരം. 2025-26 സീസണ് ഐഎസ്എല്‍ ഷെഡ്യൂള്‍ ഇന്നലെ ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന് (എഐഎഫ്എഫ്) പ്രഖ്യാപിച്ചു.
കൊച്ചിയില്‍ 22ന് കിക്കോഫ്
കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലേക്കു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങള്‍ മാറ്റുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അതുണ്ടായില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയംതന്നെ തങ്ങളുടെ ഹോം ഗ്രൗണ്ടായി കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റര്‍ ചെയ്തു.
കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 22നാണ്. ഐഎസ്എല്‍ സീസണിലെ 12-ാം മത്സരമാണിത്. മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രാത്രി 7.30നാണ് കിക്കോഫ്.
09
എഐഎഫ്എഫ് പ്രഖ്യാപിച്ച ഐഎസ്എല്‍ മത്സരക്രമം അനുസരിച്ച് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒന്‍പത് മത്സരങ്ങള്‍ അരങ്ങേറും. 14 ടീമുള്ള ലീഗിൽ ഒരു ടീമിന് ആകെ 13 മത്സരങ്ങളാണ് ഈ സീസണിൽ ഉള്ളത്. അതിൽ മഹാഭൂരിപക്ഷവും ഹോം ഗ്രൗണ്ടിൽ കളിക്കാനുള്ള അവസരമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍
Vs ബഗാന്, ഫെബ്രുവരി 14, കോല്‍ക്കത്ത, 5.00 pm
Vs മുംബൈ, ഫെബ്രുവരി 22, കൊച്ചി, 7.30 pm
Vs ഇന്റര്‍ കാശി, ഫെബ്രുവരി 28, കൊച്ചി, 5.00 pm
Vs ചെന്നൈയിന്, മാര്‍ച്ച് 7, കൊച്ചി, 7.30 pm
Vs ഈസ്റ്റ് ബംഗാള്‍, മാര്‍ച്ച് 14, കോല്‍ക്കത്ത, 5.00 pm
Vs പഞ്ചാബ്, മാര്‍ച്ച് 21, കൊച്ചി, 7.30 pm
Vs സ്പോര്‍ട്ടിംഗ് ഡല്‍ഹി, ഏപ്രില്‍ 5, ഡല്‍ഹി, 5.00 pm
Vs ബംഗളൂരു, ഏപ്രില്‍ 11, ബംഗളൂരു, 7.30 pm
Vs നോര്‍ത്ത് ഈസ്റ്റ്, ഏപ്രില്‍ 15, കൊച്ചി, 7.30 pm
Vs ജംഷഡ്പുര്‍, ഏപ്രില്‍ 18, കൊച്ചി, 5.00 pm
Vs ഒഡീഷ, ഏപ്രില്‍ 23, കൊച്ചി, 7.30 pm
Vs മുഹമ്മദന്‍, മേയ് 10, കൊച്ചി, 5.00 pm
Vs എഫ്സി ഗോവ, മേയ് 17, കൊച്ചി, സമയം പിന്നീട്
299
ഐഎസ്എല്‍ ഇത്തവണ ഫാന്‍കോഡ് ആപ്ലിക്കേഷനിലൂടെയാണ് ആരാധകര്‍ക്കു മുന്നിലേക്ക് തത്സമയം എത്തുന്നത്. മൂന്നു തരത്തില്‍ ഫാന്‍കോഡില്‍ പാസ് എടുക്കാവുന്നതാണ്. സീസണിലെ എല്ലാ മത്സരങ്ങള്‍ക്കുമായി 299 രൂപ. ഒരു ക്ലബ്ബിന്റെ മത്സരങ്ങള്‍ മാത്രമാണെങ്കില്‍ 149 രൂപ. ഒരു മത്സരം മാത്രം കാണാന്‍ 25 രൂപ.