Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Blast

ചെ​ങ്കോ​ട്ട സ്ഫോ​ട​നം; മ​ത​പ​ണ്ഡി​ത​നും സ​ഹാ​യി​ക​ളും പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത​പ​ണ്ഡി​ത​നു​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്തു. ഇ​മാം മു​ഹ​മ്മ​ദ് ആ​സി​ഫി​നെ​യും ഇ​യാ​ളു​ടെ ര​ണ്ട് സ​ഹാ​യി​ക​ളെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഹ​ൽ​ദ​വാ​നി​യി​ൽ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

സ്ഫോ​ട​നം ന​ട​ത്തി​യ ഉ​മ​ർ ന​ബി​യു​ടെ ഫോ​ൺ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഉ​മ​ർ ന​ബി​യു​മാ​യി ഇ​മാം മു​ഹ​മ്മ​ദ് ആ​സി​ഫ് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ വി​ദേ​ശ​ത്ത് നി​ന്ന് ഭീ​ക​ര​രെ നി​യ​ന്ത്രി​ച്ച​ത് വ്യ​ക്ത​മാ​ക്കു​ന്ന കൂ​ടു​ത​ൽ തെ​ളി​വു​ക​ളും പു​റ​ത്ത് വ​ന്നി​രു​ന്നു.

ഉ​മ​ർ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി വി​ദേ​ശ​ത്തു​ള്ള ഭീ​ക​ര​ൻ അ​ഞ്ച് വ​ർ​ഷം മു​ൻ​പേ ബ​ന്ധം സ്ഥാ​പി​ച്ചെ​ന്ന് എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ഭീ​ക​ര​രു​ടെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ നി​ന്നാ​ണ് പാ​ക്കി​സ്ഥാ​നി​ലേ​ക്കും അ​ഫ്ഗാ​നി​ലേ​ക്കും നീ​ളു​ന്ന ക​ണ്ണി​ക​ളെ കു​റി​ച്ച് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ച്ച​ത്.

 

Latest News

Up