Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collided

വി​മാ​ന​ത്തി​ന്‍റെ ചി​റ​കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

 മും​ബൈ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഛത്ര​പ​തി ശി​വാ​ജി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ടാ​ക്സ‌ി​വേ​യി​ൽ വ​ച്ച് എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ളു​ടെ അ​ഗ്ര​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

പു​റ​പ്പെ​ടാ​നൊ​രു​ങ്ങി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ ചി​റ​ക് ലാ​ൻ​ഡ് ചെ​യ്ത ഇ​ൻ​ഡി​ഗോ​യു​ടെ ചി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മു​ണ്ടാ​കു​മ്പോ​ൾ ഇ​രു വി​മാ​ന​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​രാ​യി തി​രി​ച്ചി​റ​ക്കി​യ​താ​യി എ​യ​ർ ഇ​ന്ത്യ വ​ക്‌​താ​വ് അ​റി​യി​ച്ചു.

എ​യ​ർ ഇ​ന്ത്യ​യു​ടെ മും​ബൈ - കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​വും ഇ​ൻ​ഡി​ഗോ​യു​ടെ ഹൈ​ദ​രാ​ബാ​ദ് - മും​ബൈ വി​മാ​ന​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗ്രൗ​ണ്ട് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ പാ​ളി​ച്ച​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​രു​വി​മാ​ന​ങ്ങ​ളെ​യും സ​ർ​വീ​സ് റ​ദ്ദാ​ക്കി. 

Latest News

Up