നിലന്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ചാലിയാറിൽ യുഡിഎഫ് കണ്വൻഷൻ. വ്യാഴാഴ്ച മുതൽ 11 വരെ യുഡിഎഫ് ബൂത്ത് കണ്‍വെൻഷനുകൾ നടത്താനും പ്രചാരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാനും തീരുമാനമായി.
അകന്പാടത്ത് നടന്ന കണ്വൻഷൻ ഡിസിസി ജനറൽ സെക്രട്ടറി എം.കെ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു.
ചാലിയാർ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് തോണിയിൽ സുരേഷ് അധ്യക്ഷത വഹിച്ചു. ബെന്നി കൈതോലിൽ, തോണിക്കടവൻ ഷൗക്കത്ത,് കൃഷ്ണൻ കുട്ടി കോരംക്കോട്, എ.കെ.ഷൗക്കത്ത്, ഹാരീസ് ആട്ടിരി, മുഹമ്മദ് മദനി, കെ.ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.