Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dysp Umesh

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ഡി​വൈ​എ​സ്പി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു

കോ​ഴി​ക്കോ​ട്: ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം‌‌‌ നേ​രി​ടു​ന്ന വ​ട​ക​ര ഡി​വൈ​എ​സ്‌​പി ഉ​മേ​ഷ് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​സി​ജി​യി​ൽ വ്യ​തി​യാ​നം വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂം ​ഡി​വൈ​എ​സ്പി​ക്കാ​ണ് പ​ക​രം ചു​മ​ത​ല. ഡി​വൈ​എ​സ്പി ഉ​മേ​ഷി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച പു​റ​ത്തു​വ​ന്നി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി സി​ഐ​യാ​യി​രു​ന്ന​പ്പോ​ൾ മ​റ്റൊ​രു കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്ത്രീ​യെ പീ​ഡി​പ്പി​ച്ച് കേ​സെ​ടു​ക്കാ​തെ ഉ​മേ​ഷ് വി​ട്ട​യ​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ.

ഔ​ദ്യോ​ഗി​ക പ​ദ​വി ഉ​മേ​ഷ് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡി​വൈ​എ​സ്പി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പാ​ല​ക്കാ​ട് എ​സ്പി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

 

Latest News

Up