Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Epjayarajan

"ഇ​താ​ണെ​ന്‍റെ ജീ​വി​തം'​പ്ര​കാ​ശ​നം‌ ചെ​യ്തു; ഇ.​പി.​ജ​യ​രാ​ജ​ൻ നി​ഷ്ക​ള​ങ്ക​ൻ: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ "ഇ​താ​ണെ​ന്‍റെ ജീ​വി​തം' മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​കാ​ശ​നം‌ ചെ​യ്തു. ശി​ശു സ​ഹ​ജ​മാ​യ നി​ഷ്ക​ള​ങ്ക​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന നേ​താ​വാ​ണ് ജ​യ​രാ​ജ​നെ​ന്ന് പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​ന്‍റെ വ​സ്തു​താ​പ​ര​മാ​യ ആ​വി​ഷ്കാ​ര​ത്തി​നു പ്ര​സ​ക്തി​യു​ണ്ട്. സ്വ​ന്തം ക​ഥ എ​ന്ന​തി​ന​പ്പു​റം പ്ര​സ്ഥാ​ന​ത്തി​ന്‍റെ, കാ​ല​ത്തി​ന്‍റെ ക​ഥ കൂ​ടി​യാ​ണ് ഈ ​പു​സ്ത​കം. പാ​ർ​ട്ടി​യി​ലെ ന​യ​പ​ര​മാ​യ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളി​ൽ ശ​രി​യാ​യ നി​ല​പാ​ടു​ക​ളാ​ണ് ഇ.​പി സ്വീ​ക​രി​ച്ച​ത്.

കൊ​ല്ലാ​നു​ദ്ദേ​ശി​ച്ചാ​യി​രു​ന്നു ജ​യ​രാ​ജ​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പ്. വെ​ടി​യു​ണ്ട​യു​ടെ അം​ശ​ങ്ങ​ൾ ഇ​പ്പോ​ഴും ക​ഴു​ത്തി​ൽ പേ​റി കൊ​ണ്ടാ​ണ് ജ​യ​രാ​ജ​ൻ ജീ​വി​ക്കു​ന്ന​ത്. ഇ​പി​ക്കെ​തി​രെ അ​സ​ത്യ​ങ്ങ​ളും അ​ർ​ത്ഥ സ​ത്യ​ങ്ങ​ളും കൊ​ണ്ട് പ്ര​ച​ര​ണ​ങ്ങ​ളു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Up