Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Factory

ഫ്ര​ഷ് ക​ട്ട് ഇ​ന്ന് തു​റ​ക്കി​ല്ല; പോ​ലീ​സ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും

കോ​ഴി​ക്കോ​ട്: സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ​യി​ലെ ഫ്ര​ഷ് ക​ട്ട് അ​റ​വു​മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റ് ഇ​ന്ന് തു​റ​ക്കി​ല്ല. പോ​ലീ​സ് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തി​യ​തി​ന് ശേ​ഷ​മേ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങൂ​വെ​ന്ന് ഡ​യ​റ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് പ്ലാ​ന്‍റ് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​നു​മ​തി കൊ​ടു​ത്ത​ത്. പ്ലാ​ന്‍റ് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ അ​ക്ര​മം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് സ​മ​ര​സ​മി​തി.

പ്ലാ​ന്‍റി​ലെ പ്ര​തി​ദി​ന മാ​ലി​ന്യ സം​സ്‌​ക്ക​ര​ണം 25 ട​ണ്ണി​ല്‍ നി​ന്ന് 20 ട​ണ്ണാ​യി കു​റ​യ്ക്കും. ദു​ര്‍​ഗ​ന്ധം കു​റ​യ്ക്കു​ന്ന​തി​നാ​യി വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​ത്രി 12 വ​രെ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​നും ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു.

അ​തേ​സ​മ​യം ഫാ​ക്ട​റി​ക്കെ​തി​രാ​യ സ​മ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി അ​റി​യി​ച്ചു. നേ​ര​ത്തെ സ​മ​രം ന​ട​ന്ന അ​മ്പ​ല​മു​ക്ക് ഭാ​ഗ​ത്താ​യി​രി​ക്കും സ​മ​രം ആ​രം​ഭി​ക്കു​ക. ഫാ​ക്ട​റി പ​രി​സ​ര​ത്ത് സ​മ​ര​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

 

Latest News

Up