Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iffk

ഐ​എ​ഫ്എ​ഫ്കെ​യെ ഞെ​രി​ച്ച് കൊ​ല്ലാ​നു​ള്ള ശ്ര​മ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഐ​എ​ഫ്എ​ഫ്കെ​യെ ഞെ​രി​ച്ച് കൊ​ല്ലാ​നു​ള്ള ശ്ര​മ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് തി​രി​ച്ച​റി​ഞ്ഞാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട​ത്. ഒ​രു കാ​ര്യം ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു​വെ​ന്നും ഐ​എ​ഫ്എ​ഫ്കെ ഇ​വി​ടെ ത​ന്നെ ഉ​ണ്ടാ​വു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ മു​ട്ടു​മ​ട​ക്കി​ല്ല. ഏ​തൊ​ക്കെ ക​ലാ​കാ​ര​ന്മാ​ർ വ​ര​ണം എ​ന്ന​തി​ൽ പോ​ലും കേ​ന്ദ്രം കൈ​ക​ട​ത്തു​ന്നു. ഇ​ത് അ​ത്യ​ന്തം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ഞ​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മ​ല്ലാ​ത്ത​ത് നി​ങ്ങ​ൾ കാ​ണേ​ണ്ട എ​ന്നാ​ണ് നി​ല​പാ​ട്. ഞ​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മ​ല്ലാ​ത്ത​വ​രു​മാ​യി നി​ങ്ങ​ൾ സ​ഹ​ക​രി​ക്കേ​ണ്ട എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ലോ​ക​ത്തി​ന് മു​ന്നി​ൽ രാ​ജ്യ​ത്തെ നാ​ണം​കെ​ടു​ത്തു​ക​യാ​ണ്. എ​ത്ര​മാ​ത്രം പ​രി​ഹാ​സ്യ​മാ​യ ന​ട​പ​ടി​ക​ൾ ആ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഐ​എ​ഫ്എ​ഫ്കെ സ​മാ​പ​ന വേ​ദി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കേ​ന്ദ്ര ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര​ണം. വ​ർ​ഗീ​യ​ത​യ്ക്ക് കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ഇ​ടം വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ല. അ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പം ഉ​ണ്ടാ​കു​മെ​ന്നും ഒ​രു​മി​ച്ചു പ്ര​തി​രോ​ധം തീ​ർ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Up