Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injuries

Ernakulam

ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞ സം​ഭ​വം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​ട്യൂ​ബ​ർ മ​രി​ച്ചു

അ​ങ്ക​മാ​ലി: തി​രു​നാ​യ​ത്തോ​ട് ശി​വ​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ എ​ഴു​ന്ന​ള​ളി​പ്പി​നി​ടെ ആ​ന​യി​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന യു​ട്യൂ​ബ​ർ മ​രി​ച്ചു. ചൊ​വ്വ​ര സു​ര​ഭി പി​ഷാ​ര​ത്ത് സി.​പി. സേ​തു​വാ​മ​ധ​വ​ന്‍റെ മ​ക​ൻ സൂ​ര​ജ് പി​ഷാ​ര​ടി (34) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ​വി​ള​ക്ക് ശി​വേ​ലി എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ​യാ​ണ് ആ​ന​യി​ട​ഞ്ഞ​ത്. ഉ​ത്സ​വ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്ന സൂ​ര​ജ് ഉ​ൾ​പ്പ​ടെ 16 പേ​ർ​ക്ക് സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഭ​യ​ന്ന് ഓ​ടു​ന്ന​തി​നി​ടെ ആ​ന​യു​ടെ ച​വി​ട്ടേ​റ്റാ​ണ് സൂ​ര​ജി​ന് പ​രി​ക്കേ​റ്റ​ത്.

എ​ഴു​ന്ന​ള്ളി​പ്പി​ന് അ​ണി​നി​ര​ന്ന അ​ഞ്ച് ആ​ന​ക​ളി​ൽ തി​ട​മ്പേ​റ്റി​യ ചി​റ​യ്ക്ക​ൽ ശ​ബ​രി​നാ​ഥ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ന്നു​മ്മ​ൽ പ​ര​മേ​ശ്വ​ര​ൻ എ​ന്ന ആ​ന പി​ന്തി​രി​ഞ്ഞോ​ടി​യ​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തി.

ആ​ന​പ്പു​റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്കും താ​ഴെ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. മ​റ്റു​ള്ള​വ​രി​ൽ നാ​ലു​പേ​ർ മേ​ള​ക്കാ​രും ബാ​ക്കി​യു​ള്ള​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ളു​മാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കേ​റ്റ ഇ​വ​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. സൂ​ര​ജി​ന്‍റെ സം​സ്കാ​രം ന​ട​ത്തി. അ​മ്മ: സു​ഭ​ദ്ര. സ​ഹോ​ദ​ര​ൻ: സു​ജി​ത്ത്.

Latest News

Up