Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organized A Meeting

Middle East and Gulf

സാ​ഹോ​ദ​ര്യ ഒ​ന്നി​പ്പിനായി​ നേ​തൃ​സം​ഗ​മം സംഘടിപ്പിച്ചു പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: ബ​ഹ​റ​നി​ലെ വ്യ​ത്യ​സ്ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ ഒ​രു​മി​ച്ചു ചേ​ർ​ത്തു​കൊ​ണ്ട് പ്ര​വാ​സി ഒ​ന്നി​പ്പ് എ​ന്ന പേ​രി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച സാ​ഹോ​ദ​ര്യ സം​ഗ​മം പ്ര​വാ​സി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും സാ​മൂ​ഹി​ക വി​ഷ​യ​ത്തി​ലു​ള്ള ഒ​ന്നി​പ്പ് കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ സാ​ഹോ​ദ​ര്യ​ത്തി​​യും സൗ​ഹൃ​ദ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വാ​സി ഒ​ന്നി​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. വ്യ​ത്യ​സ്ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജ​ന​സേ​വ​ന മേ​ഖ​ല​ക​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും പ​ങ്കി​ട്ട വേ​ദി​യാ​യി മാ​റി.

ഐ​ക്യ​ത്തി​ന്‍റെയും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും അ​ട​യാ​ള​ങ്ങ​ൾ പോ​ലും ചോ​ദ്യം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന ഭി​ന്നി​പ്പു​ക​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം ഒ​ന്നി​പ്പു​ക​ൾ ഏ​റെ പ്ര​ശം​സ​നീ​യ​വും ആ​വേ​ശ​ക​ര​വു​മാ​ണെ​ന്ന് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് റ​സാ​ക്ക് പാ​ലേ​രി പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത സം​ഗ​മം, ഐ​ക്യ​ത്തി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും മു​ന്നോ​ട്ട് പോ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ശ​ക്ത​മാ​യി ഓ​ർ​മി​പ്പി​ച്ചു.

ജാ​തി​മ​ത​സം​ഘ​ട​ന വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​സ്നേ​ഹ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം പ്ര​വാ​സി ഒ​ന്നി​പ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു. “ പ്ര​വാ​സി ഒ​ന്നി​പ്പ്” എ​ന്ന പേ​ര് ത​ന്നെ പ​രി​പാ​ടി​യു​ടെ ആ​ത്മാ​വാ​യി മാ​റി​യ​താ​യി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Latest News

Up