Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Outnumber Women In Voting

Alappuzha

വോ​ട്ടിം​ഗി​ൽ വ​നി​ത​ക​ളെ പി​ന്ത​ള്ളി പു​രു​ഷ കേ​സ​രി​ക​ൾ

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ശ​ത​മാ​നം 65.52% രേ​ഖ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ​നി​താ വോ​ട്ട​ർ​മാ​രാ​ണ് കൂ​ടു​ത​ലെ​ങ്കി​ലും വോ​ട്ടിം​ഗി​ൽ പ​ങ്കെ​ടു​ത്ത പു​രു​ഷ​ന്മാ​രു​ടെ ശ​ത​മാ​നം സ്ത്രീ​ക​ളെ​ക്കാ​ൾ 1.14 ശ​ത​മാ​നം മു​ന്നി​ലെ​ത്തി എ​ന്ന കൗ​തു​ക​ക​ര​മാ​യ വ​സ്തു​ത​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ത്യേ​ക​ത.

ന​ഗ​ര​സ​ഭ​യി​ലെ 27 വാ​ർ​ഡു​ക​ളി​ലാ​യി ആ​കെ 21,124 വോ​ട്ട​ർ​മാ​രു​ള്ള​തി​ൽ 13,841 പേ​ർ മാ​ത്ര​മാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ക​ണ​ക്കു​ക​ൾ പ്ര​കാ​രം:
പു​രു​ഷ​ന്മാ​ർ: 9,654 പു​രു​ഷ​ന്മാ​രി​ൽ 6,385 പേ​ർ (66.14 ശ​ത​മാ​നം) വോ​ട്ട് ചെ​യ്തു.
വ​നി​ത​ക​ൾ: 11,470 വ​നി​ത​ക​ളി​ൽ 7,456 പേ​ർ (65.00 ശ​ത​മാ​നം) മാ​ത്ര​മാ​ണ് വി​ധി നി​ർ​ണ​യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യ​ത്.

പോ​ളിം​ഗ് ശ​ത​മാ​നം താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ, വ​നി​താ വോ​ട്ട​ർ​മാ​രെ​ക്കാ​ൾ 1.14 ശ​ത​മാ​നം അ​ധി​കം പു​രു​ഷ​ന്മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

27 വാ​ർ​ഡു​ക​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത് പാ​ണ്ഡ​വ​ൻ​പാ​റ 22-ാം വാ​ർ​ഡി​ലാ​ണ് (78.52%). ഇ​വി​ടെ ആ​കെ​യു​ള്ള 824 വോ​ട്ട​ർ​മാ​രി​ൽ 647 പേ​ർ വോ​ട്ട് ചെ​യ്തു. പാ​ണ്ഡ​വ​ൻ​പാ​റ​യി​ൽ പു​രു​ഷ​ന്മാ​രി​ൽ 78.04 ശ​ത​മാ​ന​വും വ​നി​ത​ക​ളി​ൽ 78.95 ശ​ത​മാ​ന​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത് അ​ങ്ങാ​ടി​ക്ക​ൽ 14-ാം വാ​ർ​ഡി​ലാ​ണ് (54.20%). ആ​കെ​യു​ള്ള 845 വോ​ട്ട​ർ​മാ​രി​ൽ 458 പേ​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്.

അ​ങ്ങാ​ടി​ക്ക​ൽ വാ​ർ​ഡി​ൽ 385 പു​രു​ഷ​ന്മാ​രി​ൽ 223 പേ​രും (57.92%), 460 വ​നി​ത​ക​ളി​ൽ 235 പേ​രും (51.09%) മാ​ത്ര​മാ​ണ് വോ​ട്ടെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യ​ത്.

Latest News

Up