ആലപ്പുഴ: കായംകുളം കളരിക്കലിൽ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ. നവജിത്ത് എന്നയാളാണ് മാതാപിതാക്കളെ വെട്ടിയത്.
നടരാജൻ, ഭാര്യ സിന്ധു എന്നിവർക്കാണ് വെട്ടേറ്റത്. നടരാജൻ നില ഗുരുതരമാണ്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അഭിഭാഷകൻ ആണ് മകൻ നവജിത്ത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.