Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Provide Dialysis

Alappuzha

ഐഒസി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റും തി​യ​റ്റ​ർ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കും

അ​മ്പ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐഒസി) ​ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റും ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​ർ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കും.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെയും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ഴു ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളും ഗൈ​ന​ക് വി​ഭാ​ഗ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​ർ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ സിഎ​സ്ആ​ർ ഫ​ണ്ടി​ൽനി​ന്ന് ആ​ശു​പ​ത്രി​ക്ക് ന​ൽ​കു​ന്ന​ത്.

ഇ​തുസം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഐഒസി ​ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ജ​സീ​ൽ പി. ​ഇ​സ്മ​യി​ലി​ൽനി​ന്ന് എ​ച്ച്.​ സ​ലാം എം​എ​ൽ​എയും ​ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

ഐഒസിക്കു പു​റ​മേ ഫെ​ഡ​റ​ൽ ബാ​ങ്ക്, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, ജോ​യ് ആ​ലൂ​ക്കാ​സ്, ര​വി ക​രു​ണാ​ക​ര​ൻ സ്മാ​ര​കം, ആ​ക്സ​സ് ബാ​ങ്ക്, എ​ൽഐസി, കെഎം എംഎ​ൽ, കെസിസി ​എ​ന്നീ സ്ഥാപ​ന​ങ്ങ​ളു​ടെ സിഎ​സ്ആ​ർ ഫ​ണ്ടി​ൽനി​ന്ന് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, ഉ​ൾ​പ്പെടെ​യു​ള്ള ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.പി. ചി​ത്ത​ര​ഞ്ജ​ൻ എംഎ​ൽഎ, ​ഐഒസി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up