Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punjabi Singer

കാ​ർ ട്ര​ക്കി​ലി​ടി​ച്ചു; ഗാ​യ​ക​ൻ ഹ​ർ​മ​ൻ സി​ദ്ധു​വി​ന് ദാ​രു​ണാ​ന്ത്യം

അ​മൃ​ത്സ​ർ: പ്ര​ശ​സ്ത പ‌​ഞ്ചാ​ബി ഗാ​യ​ക​ൻ ഹ​ർ​മ​ൻ സി​ദ്ധു (37) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പ​ഞ്ചാ​ബി​ലെ മ​ൻ​സ ജി​ല്ല​യി​ലെ മ​ൻ​സ - പ​ട്യാ​ല റോ​ഡി​ൽ വ​ച്ച് ഹ​ർ​മ​ൻ സ​ഞ്ച​രി​ച്ച കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ഹ​ർ​മ​ൻ സി​ദ്ധു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൂ​ട്ടി​യി​ടി​യി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മി​സ് പൂ​ജ എ​ന്ന ഗാ​യി​ക​യോ​ടൊ​പ്പം പാ​ടി​യ പേ​പ്പ​ർ യാ ​പ്യാ​ർ എ​ന്ന ഗാ​ന​മാ​ണ് ഹ​ർ​മ​ൻ സി​ന്ധു​വി​നെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്.

ഈ ​ഗാ​നം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്തു. തു​ട​ർ​ന്നും നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ളി​ൽ പൂ​ജ​യു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു. കോ​യി ച​ക്ക​ർ ന​യി, ബേ ​ബേ ബാ​പ്പു, ഖ​ബ്ബ​ർ ഷേ​ർ, മു​ൾ​ട്ടാ​ൻ വേ​ഴ്‌​സ​സ് റ​ഷ്യ, എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ ആ​ൽ​ബ​ങ്ങ​ളാ​ണ്.

Latest News

Up