Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabotage

Kottayam

പാ​ർ​ക്ക് ആ​ൻ​ഡ് ഗ്രീ​ൻ പ്ലേ​സ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ നീക്കമെന്ന്

​വൈ​ക്കം: കെ​വി ക​നാ​ലി​ന്‍റെ തീ​ര​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​മൃ​ത് പ​ദ്ധ​തി​യി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പാ​ർ​ക്ക് ആ​ൻ​ഡ് ഗ്രീ​ൻ പ്ലേ​സ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ന​ഗ​ര​സ​ഭ നീ​ക്കം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. 58 ല​ക്ഷം രൂ​പ​യു​ടെ കേ​ന്ദ്ര പ​ദ്ധ​തി​യെ​ച്ചൊ​ല്ലി​യാ​ണ് പു​തി​യ വി​വാ​ദം ഉ​യ​രു​ന്ന​ത്.

കെ​വി ക​നാ​ലി​ന്‍റെ തീ​ര​ത്ത് തു​ട​ങ്ങി​യ പ​ദ്ധ​തി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്‌​ദു​ൾ​സ​ലാം റാ​വു​ത്ത​ർ ഇ​ട​പെ​ട്ട് നി​ർ​ത്തി​വ​യ്പ്പി​ച്ചെ​ന്നാ​ണ് ആ​ക്ഷേ​പം. ബി​ജെ​പി അം​ഗ​ത്തി​ന്‍റെ മു​ൻ വാ​ർ​ഡി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​യു​ടെ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ട​പെ​ട്ട് ത​ട​ഞ്ഞെ​ന്നാ​ണ് ആ​ക്ഷേ​പം. കെ​വി ക​നാ​ലി​ന്‍റെ വ​ട​ക്കു​ഭാ​ഗം സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ന്‍റെ കാ​ല​ത്ത് ഇ​തു മ​റ്റ് മൂ​ന്നു വാ​ർ​ഡു​ക​ളി​ലേ​ക്കും​കൂ​ടി പ​ദ്ധ​തി വീ​തി​ച്ചു​ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ആ​റാ​ട്ടു​കു​ള​ങ്ങ​ര​യി​ലെ റോ​ഡ​രി​കി​ൽ ടൈ​ൽ ഇ​ടു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ നീ​ക്കം 

പ​ദ്ധ​തി റ​ദ്ദ്‌​ചെ​യ്ത് പു​തി​യ പ​ദ്ധ​തി​യാ​ക്കാ​നാ​ണ് പ​ണി ന​ഗ​ര​സ​ഭ ത​ട​സ​പ്പെ​ടു​ത്തി​യ​ത്. പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന​ത്.

ഈ ​നീ​ക്കം തു​ട​ർ​ന്നാ​ൽ അ​ടു​ത്ത ദി​വ​സം ന​ഗ​ര​സ​ഭ​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ തീ​രു​മാ​നം.‌

-എം.​കെ. മ​ഹേ​ഷ്ബിജെ​പി കൗ​ൺ​സി​ല​ർ‌, വൈ​ക്കം 


ബി​ജെ​പി പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധം

ന​ഗ​ര​സ​ഭ 14ാം വാ​ർ​ഡി​ൽ അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ചെ​യ​ർ​മാ​ൻ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന  ബി​ജെ​പി പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധ​വും തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം​വ​ച്ചു​ള്ള നു​ണ​പ്ര​ചാ​ര​ണ​വു​മാ​ണ്.

അ​മൃ​ത് പ​ദ്ധ​തി​യി​ൽ 14-ാം വാ​ർ​ഡി​ൽ മാ​ത്ര​മ​ല്ല ന​ഗ​ര​ത്തി​ലെ ഒ​ന്നി​ല​ധി​കം വാ​ർ​ഡു​ക​ളി​ൽ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ  ഭാ​ഗ​മാ​യി​ട്ടാ​ണ് 14-ാംവാ​ർ​ഡി​ലും പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 14-ാം വാ​ർ​ഡി​ലെ കൗ​ൺ​സി​ല​ർ അ​റി​യാ​തെ ആ ​വാ​ർ​ഡി​ൽ ന​ട​ക്കു​ന്ന വ​ർ​ക്കി​ൽ മ​റ്റൊ​രു വാ​ർ​ഡി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ ഇ​ട​പെ​ട്ട​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്. അ​മൃ​ത് പ​ദ്ധ​തി​യു​ടെ ചെ​ല​വി​ൽ 50 ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ന​ദ്ര​വി​ഹി​തം. ബാ​ക്കി ചെ​ല​വ് സം​സ്ഥാ​ന സ​ർ​ക്കാ​രും ന​ഗ​ര​സ​ഭ​യു​മാ​ണ് വ​ഹി​ക്കു​ന്ന​ത്. ‌

-അ​ബ്ദു​ൾ​സ​ലാം റാ​വു​ത്ത​ർന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ‌, വൈ​ക്കം

Latest News

Up