Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Under Attack

ബി​ജെ​പി ഭ​ര​ണ​ത്തി​ല്‍ രാ​ജ്യ​ത്ത് സാ​മൂ​ഹ്യനീ​തി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു: എ.​കെ. ആ​ന്‍റ​ണി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന ത​​​ത്വ​​​ങ്ങ​​​ളി​​​ല്‍ വെ​​​ള്ളം ചേ​​​ര്‍​ത്ത് കാ​​​ല​​​ക്ര​​​മേ​​​ണ പ​​​ദ്ധ​​​തി​​​യെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണ് ബി​​​ജെ​​​പി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ശ്ര​​​മ​​​മെ​​​ന്ന് മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി എ.​​​കെ. ആ​​​ന്‍റ​​​ണി. സാ​​​മൂ​​​ഹ്യനീ​​​തി ആ​​​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് തെ​​​ളി​​​വാ​​​ണ​​​ത്. അ​​​തി​​​നെ​​​തിരേ ഗാ​​​ന്ധി​​​യ​​​ന്‍ മാ​​​ര്‍​ഗ​​​ത്തി​​​ലൂ​​​ടെ ശ​​​ക്ത​​​മാ​​​യ പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും എ.​​​കെ. ആ​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു.

കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ 141-ാ മ​​​ത് സ്ഥാ​​​പ​​​ക ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സേ​​​വാ​​​ദ​​​ള്‍ വോ​​​ള​​​ന്‍റി​​യ​​​ര്‍​മാ​​​രു​​​ടെ ഗാ​​​ര്‍​ഡ് ഓ​​​ഫ് ഓ​​​ണ​​​ര്‍ സ്വീ​​​ക​​​രി​​​ച്ച് കെ​​​പി​​​സി​​​സി​​​യി​​​ല്‍ പാ​​​ര്‍​ട്ടി പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തി​​​യ ശേ​​​ഷം പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

രാ​​​ജ്യ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ക്കാ​​​ന്‍ പ​​​റ്റി​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​മ​​​ല്ല. രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നും ഇ​​​ന്ത്യ​​​യെ ര​​​ക്ഷി​​​ക്കാ​​​നു​​​മു​​​ള്ള ഗാ​​​ന്ധി​​​യ​​​ന്‍ സ​​​മ​​​ര​​​മാ​​​ര്‍​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണ്. ഗാ​​​ന്ധി​​​ജി​​​ക്ക് പ​​​ക​​​രം ഗോ​​​ഡ്‌​​​സ​​​യെ ഉ​​​യ​​​ര്‍​ത്തി​​​ക്കാ​​​ട്ടാ​​​ന്‍ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ള്‍ ശ്ര​​​മി​​​ക്കു​​​ന്നു.

ഗാ​​​ന്ധി മാ​​​ര്‍​ഗ​​​ത്തി​​​ന് പ​​​ക​​​രം ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കു​​​ന്നു. പൗ​​​ര​​​ന്‍​മാ​​​രെ ര​​​ണ്ടു​​​ ത​​​ര​​​മാ​​​യി കാ​​​ണു​​​ന്ന സ​​​വ​​​ര്‍​ക്ക​​​റാ​​​ണ് രാ​​​ഷ്‌​​ട്ര​​​നേ​​​താ​​​വെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ടം മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സ്വാ​​​ത​​​ന്ത്ര്യ​​​വും സ​​​മ​​​ത്വ​​​വും നി​​​ഷേ​​​ധി​​​ച്ച് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ പി​​​ച്ചി​​​ചീ​​​ന്തു​​​ന്നു​​​വെ​​​ന്നും എ.​​​കെ. ആ​​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു.

ബി​.​​എ​​​സ്. ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍ ര​​​ചി​​​ച്ച എ.​​​കെ. ആ​​ന്‍റ​​​ണി രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലെ സു​​​വ​​​ര്‍​ണ സാ​​​ന്നി​​​ധ്യം എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ചെ​​​റി​​​യാ​​​ന്‍ ഫി​​​ലി​​​പ്പി​​​ന് ന​​​ല്‍​കി എ.​​​കെ. ആ​​​ന്‍റ​​​ണി നി​​​ര്‍​വ​​​ഹി​​​ച്ചു.

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ദീ​​​പ​​​ദാ​​​സ് മു​​​ന്‍​ഷി, കെ​​​പി​​​സി​​​സി മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ന്‍, കെ​​​പി​​​സി​​​സി വ​​​ര്‍​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര സ​​​ന​​​ല്‍‌, പ​​​ന്ത​​​ളം സു​​​ധാ​​​ക​​​ര​​​ന്‍, കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എം. ​​​വി​​​ന്‍​സ​​​ന്‍റ് എം​​​എ​​​ല്‍​എ, തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

എ.​​​കെ. ആ​​​ന്‍റ​​​ണി​​​ക്ക് പി​​​റ​​​ന്നാ​​​ള്‍ ആ​​​ശം​​​സ​​​ക​​​ള്‍ നേ​​ർ​​ന്ന് നേ​​താ​​ക്ക​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​റ​​​ന്നാ​​​ള്‍ ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന എ.​​​കെ. ആ​​​ന്‍റ​​​ണി​​​ക്ക് ആ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്ന് എ​​​ഐ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ല്ലി​​​കാ​​​ര്‍​ജുന്‍ ഖ​​​ര്‍​ഗെ​​​യും സോ​​​ണി​​​യാ ഗാ​​​ന്ധി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യും.

കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​പ​​​ക​​​ദി​​​നാ​​​ഘോ​​​ഷ ച​​​ട​​​ങ്ങു​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ആ​​​യി​​​രു​​​ന്നു എ.​​​കെ. ആ​​​ന്‍റ​​​ണി​​​ക്ക് ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്ന് ഇ​​​വ​​​രു​​​ടെ ഫോ​​​ണ്‍ സ​​​ന്ദേ​​​ശം. കെ​​​പി​​​സി​​​സി വ​​​ര്‍​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി.​​​ വി​​​ഷ്ണു​​​നാ​​​ഥി​​​ന്‍റെ ഫോ​​​ണി​​​ലേ​​​ക്ക് വി​​​ളി​​​ച്ചാ​​​ണ് എ.​​​കെ. ആ​​​ന്‍റ​​​ണി​​​ക്ക് ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ള്‍ ആ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്ന​​​ത്. ദീ​​​പാ​​​ദാ​​​സ് മു​​​ന്‍​ഷി, വി.​​​എം. സു​​​ധീ​​​ര​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ള്‍​ക്കും കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍​ക്കും ഒ​​​പ്പം പി​​​റ​​​ന്നാ​​​ള്‍ കേ​​​ക്കും ആ​​ന്‍റ​​ണി മു​​റി​​ച്ചു.

Latest News

Up