Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Various

വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി കെ​എ​ഫ്സി

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ വ്യ​​വ​​സാ​​യ വ​​ള​​ര്‍​ച്ച ത്വ​​രി​​ത​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും സം​​രം​​ഭ​​ക​​ര്‍​ക്ക് ആ​​ശ്വാ​​സ​​മേ​​കു​​ന്ന​​തി​​നു​​മാ​​യി കേ​​ര​​ള ഫി​​നാ​​ന്‍​ഷ്യ​​ല്‍ കോ​​ര്‍​പ​റേ​​ഷ​​ന്‍ ഉ​​ണ​​ര്‍​വ് -2026, സാ​​ന്ത്വ​​നം എ​​ന്നീ ര​​ണ്ടു പ്ര​​ധാ​​ന പ​​ദ്ധ​​തി​​ക​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചു. വാ​​യ്പാ​വി​​ത​​ര​​ണം ത്വ​​രി​​ത​​പ്പെ​​ടു​​ത്തു​​ക വ​​ഴി വ്യാ​​വ​​സാ​​യി​​ക​​മേ​​ഖ​​ല​​യെ ഉ​​ത്തേ​​ജി​​പ്പി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണു ഫെ​​ബ്രു​​വ​​രി 28 വ​​രെ നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ഉ​​ണ​​ര്‍​വ് -2026 കാ​​മ്പ​​യി​​ന്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

അ​​ടി​​സ്ഥാ​​ന പ​​ലി​​ശ​നി​​ര​​ക്കി​​ല്‍ 0.25 ശ​​ത​​മാ​​നം കു​​റ​​വ് വ​​രു​​ത്തി നി​​ര​​ക്ക് 9.25 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ച്ചി​​ട്ടു​​ണ്ട്. പ്രോ​​സ​​സിം​​ഗ് ഫീ​​സി​​ല്‍ 50 ശ​​ത​​മാ​​നം ഇ​​ള​​വും ല​​ഭി​​ക്കും. കൂ​​ടാ​​തെ ക്ല​​യ​​ന്‍റ് റ​​ക്ക​​ഗ്‌​​നി​​ഷ​​ന്‍ പ്രോ​​ഗ്രാം വ​​ഴി മി​​ക​​ച്ച വാ​​യ്പാ​തി​​രി​​ച്ച​​ട​​വ് മു​​ട​​ങ്ങാ​​തെ ന​​ട​​ത്തു​​ന്ന നി​​ല​​വി​​ലെ ഇ​​ട​​പാ​​ടു​​കാ​​ര്‍​ക്ക് 0.25 ശ​​ത​​മാ​​നം അ​​ധി​​ക പ​​ലി​​ശ ഇ​​ള​​വും പ്ലാ​​റ്റി​​നം, ഗോ​​ള്‍​ഡ്, സി​​ല്‍​വ​​ര്‍ കാ​​ര്‍​ഡു​​ക​​ളും ന​​ല്‍​കും. വ​​നി​​താ​സം​​രം​​ഭ​​ക​​ര്‍​ക്ക് പി​​ങ്ക് കാ​​ര്‍​ഡു​​ക​​ളും ന​​ല്‍​കും.

വാ​​യ്പാ​കു​​ടി​​ശി​​ക വ​​രു​​ത്തി​​യ​​വ​​ര്‍​ക്ക് ആ​​ശ്വാ​​സ​​മേ​​കു​​ന്ന​​തി​​നാ​​യി മാ​​ര്‍​ച്ച് 31 വ​​രെ സാ​​ന്ത്വ​​നം എ​​ന്ന ഒ​​റ്റ​​ത്ത​​വ​​ണ തീ​​ര്‍​പ്പാ​​ക്ക​​ല്‍ പ​​ദ്ധ​​തി​​യും കോ​​ര്‍​പ​​റേ​​ഷ​​ന്‍ ന​​ട​​പ്പാ​​ക്കു​​ന്നു​​ണ്ട്. പ​​ദ്ധ​​തി​പ്ര​​കാ​​രം നേ​​ര​​ത്തേ അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​വ​​ര്‍​ക്കും സൗ​​ക​​ര്യം റ​​ദ്ദ് ചെ​​യ്ത​​വ​​ര്‍​ക്കും വീ​​ണ്ടും അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​മു​​ണ്ടാ​​കും.

 

Latest News

Up