Kerala
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുൻ കരുതലുകൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം ശക്തിപ്പെടുത്തും. പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുതെന്നും നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പക്ഷികളുടെ പച്ചമാംസം, കാഷ്ടം എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് റിസ്ക് കൂടുതലാണ്.
ഇവർ മാസ്ക്കുകൾ, കൈയുറകൾ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണം. മാംസം നല്ലതുപോലെ വേവിച്ച് കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി മന്ത്രി വീണാ ജോര്‍ജ്. പ്രിയപ്പെട്ട സഹോദരി തളരരുത്... കേരളം നിനക്കൊപ്പമുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. യുവതി പരാതി നൽകിയാൽ സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. തുടർന്ന് പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്സ് ആപ്പ് ചാറ്റുകളും ഓഡിയോ സംഭാഷണങ്ങളും ഉൾപ്പടെയാണ് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ രഹസ്യകേന്ദ്രത്തിൽവച്ച് ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയാണ്.
അതേസമയം രാഹുൽ മുൻകൂർ ജാമ്യത്തിനു ശ്രമം ആരംഭിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായി അദ്ദേഹം ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മിന്നൽ സന്ദര്‍ശനം നടത്തി. എമര്‍ജന്‍സി മെഡിസിന് വിഭാഗം, ഐസിയുകള്‍, ന്യൂറോ കാത്ത് ലാബ്, മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയര്‍ മെഡിസിന് വിഭാഗം, സിടി സ്കാന്‍, വാര്‍ഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മന്ത്രി സന്ദര്‍ശനം നടത്തി.
ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. ട്രെയിനില്‍ നിന്നും അക്രമി തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയേയും മന്ത്രി സന്ദർശിച്ചു. തുടർന്ന് ശ്രീക്കുട്ടിയുടെ ബന്ധുക്കളുമായി മന്ത്രി ചർച്ചയും നടത്തി.
ശ്രീകുട്ടിയുടെ ചികിത്സാ വിവരങ്ങള്‍ ഡോക്ടര്‍മാരുമായി സംസാരിച്ചശേഷമാണ് മന്ത്രി മടങ്ങിയത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. കരിക്കകം സ്വദേശിനി ശിവപ്രിയ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ശിവപ്രിയയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകിയതായി വീണാ ജോര്‍ജ് അറിയിച്ചു.
അതേസമയം എസ്എടി ആശുപത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചയ്ക്കുശേഷവും പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബിജെപി നേതാവ് വി.മുരളീധരനൊപ്പമാണ് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് സൂപ്രണ്ട് ചര്‍ച്ചയിൽ അറിയിച്ചു. അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ 22ന് എസ്എടി ആശുപത്രിയിലായിരുന്നു ശിവപ്രിയയുടെ പ്രസവം.
പിന്നീട് പനി ബാധിച്ച ശിവപ്രിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച രാവിലെ മരണം സംഭവിച്ചത്. ശിവപ്രിയയ്ക്ക് എല്ലാ ചികിത്സയും നല്‍കിയെന്നാണ് എസ്എടി ആശുപത്രിയുടെ വിശദീകരണം.
District News
മാന്നാർ: ജീവിതംകൊണ്ട് ലോകത്തോട് സാക്ഷ്യം പറയേണ്ട ഉത്തരവാദിത്വം നമുക്ക് ഉണ്ടെ ന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ് ഗുരുസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിവേകത്തോടെ മനസുകളെ ചേർത്തുപിടിക്കാനും മനസിലാക്കാനും എസ്ഡിഒഎഫ് പ്രവർത്തകരിലൂടെ സമൂഹത്തിനു സാധ്യമാകട്ടെയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പരുമലയെ വ്യത്യസ്തമാക്കുന്നത് സർവർക്കും സമാരാധ്യനായ ഗുരുവിന്റെ ജീവിതംമൂലമാണെന്ന് മുഖ്യ സന്ദേശം നൽകിയ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്. ദൈവത്തോടും സഭയോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വങ്ങൾ ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ നീതീകരിക്കപ്പെട്ട് നിർവഹിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
വൈദിക ട്രെസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ബിജു ടി. മാത്യു പുത്തൻകാവ് , ഫാ. ജെ. മാത്യുകുട്ടി, അൽമായ ട്രസ്റ്റി റോണി വർഗീസ്, കേന്ദ്ര ജനറൽ സെക്രട്ടറി ഷിബു കെ. ഏബ്രഹാം കേന്ദ്ര ട്രഷറാർ ഉമ്മൻ ജോൺ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും ജെൻഡർ സെൻസിറ്റീവ് പ്ലാനിംഗ് നടപ്പിലാക്കും. ജെൻഡർ പാർക്ക് ഇതിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളോട് "സീറോ ടോളറൻസ്' ഉള്ള സംസ്ഥാനമാകാനാണ് 2031ൽ കേരളം ലക്ഷ്യമിടുന്നത്. ഇതിനുള്ള ഊർജിതമായ നടപടികൾ വനിതാ ശിശുവികസന വകുപ്പ് സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.
ഗാർഹിക അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് തൊഴിലുറപ്പാക്കാനുള്ള പദ്ധതി ആവിഷ്കരിക്കും. വിജ്ഞാന കേരളവുമായി സഹകരിച്ച് നൈപുണിക പരിശീലനവും അതോടൊപ്പം ഉപജീവനം ഉറപ്പാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
അതിക്രമങ്ങൾക്കിരയാകുന്നവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 77 സർവീസ് പ്രൊവൈഡർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. എൻജിഒകളെ കൂടി ഇതിന്റെ ഭാഗമാക്കി.
ആഭ്യന്തര വകുപ്പ് എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷൻ തുടങ്ങുകയും പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 11 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്തു. അത് 50 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം അപകടകരമായ രീതിയിലേക്ക് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കോവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിക്കുന്നു. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ട്. എന്നിട്ടും നമ്പർ വൺ കേരളം എന്ന് പറയുന്നുവെന്നും അദ്ദേഹം നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ വിമർശിച്ചു.
മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട ആരോഗ്യസംവിധാനം, ശിശുമരണ നിരക്ക് കുറച്ചതുൾപ്പെടെയുള്ള നിരവധി നേട്ടങ്ങൾ കേരളത്തിനുണ്ട്. പക്ഷേ, ഇതെല്ലാം കഴിഞ്ഞ കുറേ വർഷങ്ങളായി സ്തംഭിച്ച അവസ്ഥയിലാണ്. കേരളം പത്തിരുപത്തഞ്ച് വർഷം പിന്നിലേക്ക് പോവുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ കുറ്റപ്പെടുത്തി.
കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎൽഎ എൻ. ഷംസുദ്ദീൻ പരിഹസിച്ചു. 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. അപൂര്‍വമായി മാത്രം ബാധിക്കുന്ന രോഗം കേരളത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിനാകുന്നില്ല. എങ്ങനെ പ്രതിരോധിക്കണമെന്ന് ആരോഗ്യവകുപ്പിന് അറിയില്ലെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവെക്കുകയാണ്. മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടത്. പട്ടിക പരിഷ്കരിച്ചപ്പോള്‍ എണ്ണം 19 ആയി. ബാധിച്ചവരുടെ എണ്ണം 66 എന്നാണ് സര്‍ക്കാര്‍ കണക്ക്. വിവരങ്ങള്‍ മറച്ചുവച്ച് മേനി നടിക്കാനുളള ശ്രമമാണ് സര്‍ക്കാരും വകുപ്പും നടത്തുന്നത്. കേരളത്തിൽ മരണനിരക്ക് കുറവാണ് എന്നാണ് പറയുന്നത്. എന്നാൽ, രോഗ വ്യാപനം തടയാനാകുന്നില്ല.
ഉറവിടം കണ്ടെത്തി രോഗം തടയുന്നതില്‍ ആരോഗ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. കുളത്തില്‍ കുളിച്ചവര്ക്കാണു രോഗം വരുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ കുളിച്ചവരും രോഗം വന്നു മരിച്ചു. പിറന്നു നാലു മാസമായ കുഞ്ഞും മരിച്ചു. നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞില്ല.
നിപയിലും മസ്തിഷ്ക ജ്വരത്തിലും ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. എന്നിട്ടും ആരോഗ്യ മന്ത്രി പലരെയും പഴി ചാരുകയാണ്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതല്ലാത്ത 2018ലെ റിപ്പോര്‍ട്ട് 2013ലേതാണെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെ പഴിചാരി കെ.കെ. ശൈലജയെ അടിക്കാനുള്ള സൂത്രമാണ് ആരോഗ്യമന്ത്രി പ്രയോഗിച്ചത്. പരസ്പരം പഴിചാരി, തന്റെ കാലത്ത് എല്ലാം ശരിയാണെന്നു വരുത്തുകയാണോ മന്ത്രി ചെയ്യേണ്ടതെന്നും ഷംസുദീന്‍ ചോദിച്ചു.
Kerala
പാലക്കാട്: മന്ത്രി വീണാ ജോര്‍ജിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് കാഴ്ചപറമ്പില്‍ വച്ചാണ് സംഭവം.
മന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ ഓടിയ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയത്.