Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Woman

കൊ​ച്ചി​യി​ലെ യു​വ​തി​യു​ടെ മ​ര​ണം; സു​ധ ബേ​ബി​യു​ടെ അ​മ്മ​യും ഷാ​ജി​യും ഒ​ന്നി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ

കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ​യു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.

കോ​ട്ട​യം മൂലേടം സ്വ​ദേ​ശി​നി​യാ​യ സു​ധ ബേ​ബി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ പി​ടി​യി​ലാ​യ ഷാ​ജി​യും സു​ധ​യു​ടെ അ​മ്മ​യും ഹൈ​ക്കോ​ട​തി​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഷാ​ജി​യും സു​ധാ ബേ​ബി​യും കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​മ്മ​യു​ടെ ചി​കി​ത്സ​ക്കാ​യി ഇ​വ​ർ കൊ​ച്ചി​യി​ലാ​ണ് താ​മ​സം. അ​ടു​ത്തി​ടെ ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ഇ​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണം. തു​ട​ർ​ന്ന് രാ​ത്രി ഇ​രു​വ​രും റെ​യി​ൽ​വേ ട്രാ​ക്കി​ന​ടു​ത്തേ​ക്ക് പോ​വു​ക​യും ഇ​വി​ടെ വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സു​ധ​യു​ടെ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം.

അ​തേ​സ​മ​യം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന ശേ​ഷം പ്ര​തി ഷാ​ജി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

Kerala

അ​ട്ട​പ്പാ​ടി​യി​ൽ യു​വ​തി​യെ ര​ണ്ടാം ഭ​ർ​ത്താ​വ് കൊ​ന്ന് വ​ന​ത്തി​ൽ കു​ഴി​ച്ചു​മൂ​ടി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി ഉ​ൾ​വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ട​താ​യി ഭ​ർ​ത്താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ല​ച്ചി​വ​ഴി സ്വ​ദേ​ശി വ​ള്ളി​യ​മ്മ​യെ (45) ആ​ണ് ര​ണ്ടാം ഭ‍​ർ​ത്താ​വാ​യ പ​ഴ​നി(46) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ല​ച്ചി​വ​ഴി സ്വ​ദേ​ശി​യാ​യ വ​ള്ളി​യ​മ്മ​യെ ര​ണ്ട് മാ​സം മു​മ്പ് കാ​ണാ​താ​യി​രു​ന്നു. അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മ​ക​ൾ പു​തൂ‍‍‍​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട‍​ർ​ന്ന് പോ​ലീ​സ് പ​ഴ​നി​യെ സം​ശ​യം തോ​ന്നി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് നി​ർ​ണാ​യ​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ര​ണ്ട് മാ​സം മു​മ്പാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്കം ഉ​ണ്ടാ​യി വ​ള്ളി​യ​മ്മ​യെ താ​ൻ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​ഴ​നി പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. പി​ന്നീ​ട് മൃ​ത​ദേ​ഹം വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ട ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ​ഴ​നി സ​മ്മ​തി​ച്ചു. വ​ള്ളി​യ​മ്മ​യെ കൊ​ന്നു കു​ഴി​ച്ചി​ട്ടു​വെ​ന്ന് പ​ഴ​നി പ​റ​ഞ്ഞ സ്ഥ​ലം ഇ​ന്ന​ലെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

പ​ഴ​നി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്ത് ഇ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഫോ​റ​ൻ​സി​ക് സം​ഘ​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

Kerala

ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ; ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

പാ​ല​ക്കാ​ട്: യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ. പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി കാ​ര​പ്പ​റ്റ കു​ന്നും​പ​ള്ളി നേ​ഖ സു​ബ്ര​ഹ്മ​ണ്യ​ൻ((25) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ആ​ല​ത്തൂ​ർ തോ​ണി​പ്പാ​ട​ത്തെ ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി ഇ​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തോ​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തി​നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​ര​കു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും നേ​​ഖ​യു​ടെ അ​മ്മ ജ​യ​ന്തി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ആ​ല​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. നേ​​ഖ​യു​ടെ ഭ​ർ​ത്താ​വാ​യ ആ​ല​ത്തൂ​ർ തോ​ണി​പ്പാ​ടം ക​ല്ലി​ങ്ങ​ൽ വീ​ട്ടി​ൽ പ്ര​ദീ​പ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up