Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 12 Year Old

America

12 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു: ഹൂ​സ്റ്റ​ണി​ൽ ര​ണ്ട് വി​ദേ​ശ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ

ടെ​ക്സ​സ്: ഹൂ​സ്റ്റ​ണി​ൽ 12 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഹോ​ണ്ടു​റാ​സ്, എ​ൽ സാ​ൽ​വ​ഡോ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പു​രു​ഷ​ന്മാ​ർ അ​റ​സ്റ്റി​ലാ​യി. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യ കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​കേ​സി​ലെ നാ​ല് പ്ര​തി​ക​ളെ ഇ​തി​നോ​ട​കം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഫെ​ലി​ക്സ് ബു​സ്റ്റി​ലോ ഡ​യ​സ് (49), ജോ​സ് ജെ​ർ​ബ​ർ റി​വേ​ര (45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി ഫെ​ലി​ക്സ് ബു​സ്റ്റി​ലോ ഡ​യ​സി​ന്‍റെ അ​ന​ന്ത​ര​വ​ളാ​ണ്. കു​ട്ടി​യെ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യ ശേ​ഷം പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്.

ഡ​യ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട കു​ട്ടി​യെ പി​ന്നീ​ട് ത​ട​ഞ്ഞു​വ​ച്ച് മ​ർ​ദി​ക്കു​ക​യും നി​ർ​ബ​ന്ധി​ത ജോ​ലി ചെ​യ്യി​ക്കു​ക​യും ചെ​യ്ത​തി​ന് ബ്രെ​ൻ​ഡ ഗാ​ർ​ഷ്യ (38), ടാ​നി​യ ഗാ​ർ​ഷ്യ (37) എ​ന്നീ ര​ണ്ട് സ്ത്രീ​ക​ളെ അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ജോ​സ് ജെ​ർ​ബ​ർ റി​വേ​ര​യെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​ലി​ക്സ് ബു​സ്റ്റി​ലോ ഡ​യ​സി​നെ ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ ഐ​സി​ഇ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ത്യ​ധി​കം അ​സ്വ​സ്ഥ​ജ​ന​ക​മാ​ണെ​ന്ന് ഷെ​രീ​ഫു​മാ​ർ പ്ര​തി​ക​രി​ച്ചു. നീ​തി ഉ​റ​പ്പാ​ക്കാ​നു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി ഇ​പ്പോ​ൾ സു​ര​ക്ഷി​ത​യാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Up