Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 25 Year

America

പ​നി ഭീ​തി​യി​ൽ അ​മേ​രി​ക്ക; 25 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക്

വെ​ർ​മോ​ണ്ട്‍: അ​മേ​രി​ക്ക​യി​ലെ 45 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ പ​നി അ​തി​വേ​ഗം പ​ട​രു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

25 വ​ർ​ഷ​ത്തി​നി​ട​യി​ൽ പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ഡോ​ക്‌​ട​ർ​മാ​രെ സ​മീ​പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം റി​ക്കോ​ർ​ഡ് ത​ല​ത്തി​ലാ​ണെ​ന്ന് സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ (സിഡിസി) അ​റി​യി​ച്ചു.

ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം 5,000 പേ​ർ പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തി​ൽ ഒ​ൻ​പ​ത് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഏ​ക​ദേ​ശം 1.1 കോ​ടി ആ​ളു​ക​ൾ​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു. 1,20,000 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​ല​വി​ൽ 45 സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ രീ​തി​യി​ൽ രോ​ഗം പ​ട​രു​ക​യാ​ണ്. ക​ടു​ത്ത പ​നി, തൊ​ണ്ട​വേ​ദ​ന, വി​റ​യ​ൽ, ശ​രീ​ര​വേ​ദ​ന, ക​ടു​ത്ത ക്ഷീ​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. കോ​വി​ഡ്, ആ​ർഎ​സ്‌വിവി എ​ന്നീ വൈ​റ​സു​ക​ൾ കൂ​ടി പ​നി​യോ​ടൊ​പ്പം പ​ട​രു​ന്ന​ത് സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു.

അതേസമയം, ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ലു​ള്ള ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കു​ട്ടി​ക​ൾ​ക്ക് വാ​ക്സീ​ൻ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ പു​തി​യ പ​രി​ഷ്കാ​രം കൊ​ണ്ടു​വ​ന്ന​ത് ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വച്ചി​ട്ടു​ണ്ട്. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും നി​ർ​ബ​ന്ധ​മാ​യും വാ​ക്സീ​ൻ ന​ൽ​ക​ണ​മെ​ന്ന മു​ൻ​പ​ത്തെ ശു​പാ​ർ​ശ​യി​ൽ നി​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പി​ന്മാ​റി.

ഔ​ദ്യോ​ഗി​ക പ്ര​തി​രോ​ധ കു​ത്തി​വയ്പ് പ​ട്ടി​ക​യി​ൽ നി​ന്ന് ഇ​ൻ​ഫ്ലു​വ​ൻ​സ വാ​ക്സീ​നെ ഒ​ഴി​വാ​ക്കി. പ​നി ഇ​ത്ര​യും ക​ഠി​ന​മാ​യി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വാ​ക്സീ​ൻ ശു​പാ​ർ​ശ പി​ൻ​വ​ലി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ശി​ശു​രോ​ഗ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Latest News

Up