അഹമ്മദാബാദ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻി20 പരന്പര ആർക്കെന്നുറപ്പിക്കുന്ന അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ത്യ ഇതുവരെ സ്വന്തം മണ്ണില്‍ പരമ്പര നഷ്ടമാക്കിയിട്ടില്ല. ഈ ചരിത്രം ഉറപ്പിക്കാന്‍ ഇന്ത്യ മത്സരത്തിനിറങ്ങുമ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തിനു കീഴില്‍ പ്രോട്ടീസ് പരമ്പരയില്‍ ഒപ്പമെത്താനാണിറങ്ങുന്നത്.
ലക്നോവിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം പുകമഞ്ഞ് കാരണം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചിരുന്നു. അഹമ്മദാബാദിലും പുകമഞ്ഞ് ഭീഷണിയുണ്ടെങ്കിലും മത്സരം തടസപ്പെടാൻ സാധ്യതയില്ല.
2-1ന് മുന്നിൽ
അഞ്ച് മത്സര പരന്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരന്പര സ്വന്തം. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കിൽ പരന്പര 2-2 സമനിലയാകും. പ്രതീക്ഷയോടെ ഇന്ത്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ കരുത്തുകാട്ടിയ പ്രോട്ടീസ് ഒപ്പമെത്താന്‍ ശക്തമായ പോരാട്ടം പുറത്തെടുക്കും.
സഞ്ജു ഓപ്പണര്‍!
നാലാം ട്വന്റി20 മത്സരത്തിന് തൊട്ടു മുന്‍പ് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കാൽവിരലിന് പരിക്കേറ്റതിനാൽ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഓപ്പണറാവാൻ അവസരം ലഭിച്ചേക്കും.
കാത്തിരിപ്പുകൾക്കൊടുവിൽ അഭിഷേക് ശർമ- സഞ്ജു ഓപ്പണിംഗ് സഖ്യം ഒരിക്കൽകൂടി ആരാധകർക്ക് മുന്നിലെത്തും. ട്വന്റി20 ലോകകപ്പിന് ഇനി അധിക മത്സര ദൂരമില്ലെന്നതിനാല് സഞ്ജുവിന് മികവ് ആവര്‍ത്തിക്കുകയെന്നത് അനിവാര്യമാണ്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവർ മധ്യനിരയിൽ ബാറ്റിംഗ് കരുത്താകും. ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയും ടീമിൽ തുടരാനാണ് സാധ്യത.
അക്സർ പട്ടേലിന്റെ അഭാവത്തിൽ കുൽദീപ് യാദവിനും മാറ്റമുണ്ടാകില്ല.വരുണ്‍ ചക്രവർത്തിയാകും ടീമിലെ രണ്ടാമത്തെ സ്പിന്നർ. ജസ്പ്രീത് ബുംറ തിരിച്ചെത്തുന്പോൾ ഹർഷിത് റാണ പുറത്താകും. അർഷ്ദീപ് സിംഗ് ബുംറയ്ക്കൊപ്പം പേസ് ആക്രമണം നയിക്കും.