കൊച്ചി: ഇരുചക്ര-മുച്ചക്രവാഹന നിര്‍മാണരംഗത്തെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് മോട്ടോസോള്‍ മോട്ടോര്‍സൈക്കിള്‍ ഫെസ്റ്റിന്റെ അഞ്ചാം പതിപ്പിന് തുടക്കമിട്ടു.
ഗോവയില്‍ നടക്കുന്ന ഫെസ്റ്റിവലിന്റെ ആദ്യദിനം തന്നെ ലോകമെമ്പാടുമുള്ള മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ വലിയ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ലോകമെമ്പാടുമുള്ള 8,000ത്തിലധികം റൈഡര്‍മാരാണ് ഈ വാര്‍ഷികാഘോഷത്തില്‍ പങ്കുചേരുന്നത്.
പുതിയ ടിവിഎസ് റോണിന് അഗോണ്ടയും രണ്ട് കസ്റ്റം മാസ്റ്റര്‍പീസുകളായ ടിവിഎസ് റോണിന് കെന്‍സായി, ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍310 സ്പീഡ്ലൈന്‍ എന്നിവയും ആദ്യദിനത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി പുറത്തിറക്കി.