Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ADGP

യൂ​ട്യൂ​ബി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം; കെ.​എം. ഷാ​ജ​ഹാ​ന് അ​ഞ്ച് ല​ക്ഷം പി​ഴ വി​ധി​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ കെ.​എം. ഷാ​ജ​ഹാ​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ വി​ധി​ച്ച് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

പി​ഴ ശി​ക്ഷ​യോ​ടൊ​പ്പം കോ​ട​തി​ചെ​ല​വും ഷാ​ജ​ഹാ​ൻ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. യൂ​ട്യൂ​ബി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് എ​സ്. ശ്രീ​ജി​ത്ത് ഫ​യ​ൽ ചെ​യ്ത സി​വി​ൽ കേ​സി​ലാ​ണ് നി​ല​വി​ലെ കോ​ട​തി വി​ധി.

സ​മാ​ന സം​ഭ​വ​ത്തി​ൽ എ​ഡി​ജി​പി ക്രി​മി​ന​ൽ കേ​സും ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. ക്രി​മി​ന​ൽ കേ​സി​ലെ വി​ധി ഇ​നി വ​രാ​നു​ണ്ട്. 

Kerala

ട്രാ​ക്ട​റി​ൽ പോ​യ​ത് കാ​ൽ​വേ​ദ​ന മൂ​ലം: പോ​ലീ​സ് മേ​ധാ​വി​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്കി എ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി. എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​ന്‍റെ വി​വാ​ദ​മാ​യ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള ട്രാ​ക്ട​ര്‍ യാ​ത്ര, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് അ​ജി​ത്ത് കു​മാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി. ​ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​ക​വെ ത​നി​ക്ക് കാ​ല്‍ വേ​ദ​നി​ച്ച​ത് കൊ​ണ്ടാ​ണ് ട്രാ​ക്ട​റി​ല്‍ യാ​ത്ര ചെ​യ്ത​തെ​ന്നാ​ണ് എ​ഡി​ജി​പി. അ​ജി​ത്ത് കു​മാ​ര്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്.

അ​ജി​ത്കു​മാ​റും ര​ണ്ട് സ​ഹാ​യി​ക​ളും ട്രാ​ക്ട​റി​ല്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​രി​ക​യും ഹൈ​ക്കോ​ട​തി ഈ ​വി​ഷ​യ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടു​ക​യും ചെ​യ്തി​രു​ന്നു. വി​ഷ​യം കോ​ട​തി​യി​ലെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ​മ്പ പോ​ലീ​സ് ട്രാ​ക്ട​ര്‍ ഡ്രൈ​വ​റെ മാ​ത്രം പ്ര​തി​യാ​ക്കി എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

എ​ഡി​ജി​പി​യു​ടെ​യും സ​ഹാ​യി​ക​ളെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​ല്ല. ഈ ​ന​ട​പ​ടി​യ്‌​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ പോ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട എ​സ്പി​യു​ടെ പ​മ്പ എ​സ്എ​ച്ച്ഒ​യു​ടെ​യും അ​റി​വോ​ടെ​യും ഒ​ത്താ​ശ​യോ​ടെ​യു​മാ​ണ് ഹൈ​ക്കോ​ട​തി വി​ധി ലം​ഘി​ച്ചു​ള്ള എ​ഡി​ജി​പി യു​ടെ ട്രാ​ക്ട​ര്‍ യാ​ത്ര​യെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്.

Kerala

എ​ഡി​ജി​പി​യു​ടെ ട്രാ​ക്ട​ർ യാ​ത്ര ദൗ​ർ​ഭാ​ഗ്യ​ക​രം: അ​സു​ഖ​മെ​ങ്കി​ൽ ആം​ബു​ല​ന്‍​സി​ല്‍ പൊ​യ്ക്കൂ​ടേ എ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ ട്രാ​ക്ട​റി​ല്‍ യാ​ത്ര ചെ​യ്ത സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. യാ​ത്ര ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച കോ​ട​തി അ​സു​ഖം എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ ആം​ബു​ല​ന്‍​സി​ല്‍ പൊ​യ്ക്കൂ​ടെ എ​ന്നും ചോ​ദി​ച്ചു.

സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ വി​മ​ര്‍​ശ​നം.

എ​ഡി​ജി​പി ന​ട​ത്തി​യ​ത് അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ ഹൈ​ക്കോ​ട​തി ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ഴ്ച​യു​ണ്ടാ​യ​തെ​ന്ന് എ​സ്പി​യോ​ട് വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​ട്ടു​ണ്ട്.

ച​ര​ക്കു നീ​ക്ക​ത്തി​ന് മാ​ത്ര​മേ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന കോ​ട​തി​യു​ടെ ക​ർ​ശ​ന നി​ർ​ദ്ദേ​ശം മ​റി​ക​ട​ന്നാ​ണ് എ​ഡി​ജി​പി​യു​ടെ ന​ട​പ​ടി. ന​വ​ഗ്ര​ഹ പ്ര​തി​ഷ്ഠാ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ന്നി​രി​ക്കെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

Kerala

പൂ​രം ക​ല​ക്ക​ൽ: എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി. പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ടി​ട്ടും എം​ആ​ർ അ​ജി​ത്കു​മാ​ർ ഇ​ട​പെ​ടാ​ത്ത​ത് ക​ർ​ത്ത​വ്യ ലം​ഘ​ന​മെ​ന്ന ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ശ​രി​വ​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.

പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​ൽ എ​ഡി​ജി​പി എം ​ആ​ർ അ​ജി​ത് കു​മാ​റി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നാ​യി​രു​ന്നു ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​രി​ലെ​ത്തി​യ എ​ഡി​ജി​പി പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ടി​ട്ടും ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം.

രാ​ത്രി​യി​ൽ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​പ്പോ​ള്‍ മ​ന്ത്രി ആ​ദ്യം വി​ളി​ച്ച​ത് എ​ഡി​ജി​പി​യാ​ണ്. മ​റ്റ് ചി​ല​രും വി​ളി​ച്ചു. ന​ഗ​ര​ത്തി​ലു​ണ്ടാ​യ എ​ഡി​ജി​പി ഫോ​ണ്‍ എ​ടു​ക്കു​ക​യോ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ക​യോ ചെ​യ്തി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Latest News

Up