Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident Death

Kollam

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് കു​ള​ത്ത​യ്യ​ത്ത് വീ​ട്ടി​ൽ സ​ൽ​മാ​ൻ(23) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് പ​ര​വൂ​ർ നെ​ടു​ങ്ങോ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം.

സ​ൽ​മാ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും എ​തി​രേ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ൽ​മാ​നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

നെ​ടു​ങ്ങോ​ലം ഫ്രാ​ഗ്ര​ൻ​ഡ് റി​സോ​ട്ടി​ലെ ഷെ​ഫാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ബി​ജു​വി​ന്‍റെ​യും റ​ജീ​ന​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: ഖ​ദീ​ജ.

Latest News

Up