Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adoor Prakash MP

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്വ​യം രാ​ജി​വ​യ്ക്ക​ണം: അ​ടൂ​ർ പ്ര​കാ​ശ് എം​പി

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്വ​യം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി. എം​എ​ൽ​എ സ്ഥാ​നം ജ​ന​ങ്ങ​ൾ ന​ൽ​കി​യ ഒ​രു തീ​രു​മാ​ന​മാ​ണെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹം സ്വ​യം മ​ന​സി​ലാ​ക്കി രാ​ജി​വ​യ്ക്കു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്. കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ലാ​ണ് രാ​ഹു​ൽ വി​ജ​യി​ച്ച​ത്. എം​എ​ൽ​എ സ്ഥാ​നം ഇ​നി അ​ദ്ദേ​ഹം കൈ​യി​ൽ​വ​ച്ച​തു​കൊ​ണ്ട് ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് ആ ​സ്ഥാ​നം ഒ​ഴി​ന്നു​യു​വോ അ​ത്ര​യും ന​ല്ല​തെ​ന്നും പ​ദ​വി​യി​ല്‍ തു​ട​രാ​നു​ള്ള അ​ര്‍​ഹ​ത സ്വ​യം ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.

ആ​രെ​ങ്കി​ലും പ​റ​യു​ന്ന​ത് കാ​ത്തു നി​ല്‍​ക്കാ​തെ രാ​ജി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും, ഒ​രു ത​ര​ത്തി​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍​ക്കും ഇ​ട​വ​രു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Up