റിയാദ്: ദീർഘകാല സമാധാന കരാർ ലക്ഷ്യമിട്ട് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സൗദിയിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്.
സൗദിയാണു ചർച്ചയ്ക്കു മുൻകൈയെടുത്തത്. വെടിനിർത്തൽ തുടരാമെന്ന് ഇരു വിഭാഗവും സമ്മതിച്ചു. എന്നാൽ, ദീർഘകാല സമാധാന കരാറിന്റെ കാര്യത്തിൽ വ്യക്തതയില്ല.
ഒക്ടോബറിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പരസ്പരം നടത്തിയ ആക്രമണങ്ങളിൽ ഡസൻകണക്കിനു പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാൻ അഭയം നല്കുന്നുവെന്ന ആരോപണമാണു സംഘർഷത്തിനു കാരണം. നവംബറിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണു വെടിനിർത്തലുണ്ടായത്.