നെയ്യാർഡാം: നെയ്യാർ - പേപ്പാറ ഫോറസ്റ്റ് ഡിവിഷനിലെ എബിപി റേഞ്ച് കോട്ടൂരിനു കീഴിലുള്ള എഎആർടി - ഇഡിസി നടത്തുന്ന കാന്റീൻ "അഗസ്ത്യാന്നം' പിടിപി നഗറിലെ രാജീവ് ഗാന്ധി നഗറിലുള്ള ഫോറസ്റ്റ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്തു. ഹെഡ് ഓഫ് ദ ഫോറസ്റ്റ് ഫോഴ്സ് രാജേഷ് രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നരേന്ദ്രനാഥ് വെലൂരി, സർക്കിൾ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്യാം മോഹൻലാൽ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. വിനായൻ, തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷൻ വാർഡൻ എസ്.വി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു. വനം വകുപ്പ് ജീവനക്കാരെയും സന്ദർശകരെയും ലക്ഷ്യമിട്ട് ഗുണമേന്മയുള്ള ഭക്ഷണസേവനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായാണ് "അഗസ്ത്യാന്നം' കാന്റീൻ ആരംഭിച്ചിരിക്കുന്നത്.