Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ahmadi

ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തി

കു​​​​വൈ​​​​റ്റ് സി​​​​റ്റി: കു​​​​വൈ​​​​റ്റി​​​​ലെ ക്രി​​​​സ്തീ​​​​യ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ കേ​​​​ന്ദ്ര​​​​മാ​​​​യ അ​​​​ഹ്‌​​​​മ​​​​ദി​​​​യി​​​​ലെ ഔ​​​​വ​​​​ർ ലേ​​​​ഡി ഓ​​​​ഫ് അ​​​​റേ​​​​ബ്യ പ​​​​ള്ളി മൈ​​​​ന​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി.

തി​​​​രു​​​​ക്ക​​​​ർ​​​​മങ്ങ​​​​ളി​​​​ൽ വ​​​​ത്തി​​​​ക്കാ​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ർ​​​​ദി​​​​നാ​​​​ൾ പി​​​​യെ​​​​ത്രോ പ​​​​രോ​​​​ളി​​​​ൻ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു. വി​​​​ശു​​​​ദ്ധ​​​​ കു​​​​ർ​​​​ബാ​​​​ന​​​​മ​​​​ധ്യേ മൈ​​​​ന​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം അ​​​​ദ്ദേ​​​​ഹം അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്തു.

ഇ​​​​ത് കു​​​​വൈ​​​​റ്റി​​​​ലെ മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​റേ​​​​ബ്യ​​​​ൻ ഉ​​​​പ​​​​ദ്വീ​​​​പി​​​​ലെ മു​​​​ഴു​​​​വ​​​​ൻ ക്രൈ​​​​സ്ത​​​​വ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നും ച​​​​രി​​​​ത്ര​​​​നി​​​​മി​​​​ഷ​​​​മാ​​​​ണെ​​​​ന്ന് ക​​​​ർ​​​​ദി​​​നാ​​​​ൾ പ​​​​രോ​​​ളി​​​​ൻ വ​​​ച​​​ന​​​സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഈ ​​​​അം​​​​ഗീ​​​​കാ​​​​രം കേ​​​​വ​​​​ലം സ​​​​ഭാ​​​​ കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു​​​​ള്ള ബ​​​​ഹു​​​​മ​​​​തി​​​​യ​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ച് അ​​​​റേ​​​​ബ്യ​​​​ൻ ഉ​​​​പ​​​​ദ്വീ​​​​പി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള സ​​​​ഭ​​​​യു​​​​ടെ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ നീ​​​​ണ്ട ആ​​​​ത്മീ​​​​യ​​​​യാ​​​​ത്ര​​​​യ്ക്കും അ​​​​തി​​​​ന്‍റെ ദൗ​​​​ത്യ​​​​ത്തി​​​​നു​​​​മു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്നും ക​​​​ർ​​​​ദി​​​​നാ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

പ​​​​ള്ളി സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​തു​​​​ മു​​​​ത​​​​ൽ ത​​​​ദ്ദേ​​​​ശീ​​​​യ​​​​രും കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​മാ​​​​യ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​യി, പ്ര​​​​ത്യേ​​​​കി​​​​ച്ച് 20-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ മ​​​​ധ്യ​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ കു​​​​ടി​​​​യേ​​​​റ്റ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള സ​​​​ഭ​​​​യു​​​​ടെ ആ​​​​ഴ​​​​മാ​​​​യ ബ​​​​ന്ധം ക​​​​ർ​​​​ദി​​​​നാ​​​​ൾ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞു.

കു​​​​ടി​​​​യേ​​​​റ്റ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ, ന​​​​മ്മു​​​​ടെ മാ​​​​താ​​​​വാ​​​​യ ക​​​​ന്യ​​​​കമ​​​​റി​​​​യ​​​​ത്തോ​​​​ടു​​​​ള്ള അ​​​​വ​​​​രു​​​​ടെ വി​​​​ശ്വാ​​​​സ​​​​വും ഭ​​​​ക്തി​​​​യും അ​​​​വ​​​​രോ​​​​ടൊ​​​​പ്പം കൊ​​​​ണ്ടു​​​​വ​​​​ന്നു​​​​കൊ​​​​ണ്ട് ഇ​​​​വി​​​​ടെ സ​​​​ഭ​​​​യെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ച്ചു. എ​​​​ണ്ണ​​​​മ​​​​റ്റ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ത്യാ​​​​ശ​​​​യും ആ​​​​ശ്വാ​​​​സ​​​​വും ന​​​​ൽ​​​​കു​​​​ന്ന ആ​​​​ത്മീ​​​​യ​​​​സ​​​​ങ്കേ​​​​ത​​​​മാ​​​​യി ഈ ​​​​പ​​​​ള്ളി വ​​​​ള​​​​ർ​​​​ന്നു​. ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ മ​​​​ഹ​​​​ത്വം അ​​​​തി​​​​ന്‍റെ ഘ​​​​ട​​​​ന​​​​യു​​​​ടെ ഭം​​​​ഗി​​​​യി​​​​ല​​​​ല്ല, മ​​​​റി​​​​ച്ച് ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​ൽ സു​​​​വി​​​​ശേ​​​​ഷ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ത​​​​യി​​​​ൽ ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​ന്നും ​ക​​​​ർ​​​​ദി​​​​നാ​​​​ൾ പ​​​​രോ​​​​ളി​​​​ൻ പ​​​​റ​​​​ഞ്ഞു.

യൂ​​​​റോ​​​​പ്യ​​​​ൻ കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള കു​​​വൈ​​​റ്റ് അ​​​​സി. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സാ​​​​ദി​​​​ഖ് മ​​​​റാ​​​​ഫി, സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ, നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വി​​​​ശ്വാ​​​​സി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​റ്റി​ലെ​ത്തി​യ ക​ർ​ദി​നാ​ൾ പ​രോ​ളി​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ൽ അ​ബ്‌​ദു​ള്ള അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​യു​മാ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ത്തി​ക്കാ​നും കു​വൈ​റ്റു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്നും അ​ത് പൂ​ർ​വാ​ധി​കം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

മ​ത​സ​ഹി​ഷ്ണു​ത​യു​ടെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും ആ​വ​ശ്യ​ക​ത എ​ടു​ത്തു​പ​റ​ഞ്ഞ അ​ദ്ദേ​ഹം, രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ​തും പി​ന്നീ​ട് ഭ​ര​ണ​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​മാ​യ മൂ​ല്യ​ങ്ങ​ളാ​ണി​വ​യെ​ന്നും വ്യ​ക്ത​മാ​ക്കി.

Latest News

Up