ന്യൂയോര്‍ക്ക്: ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന് പ്രസിഡായി ജിജി കിളിയാങ്കരയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മൃദുല മണികണ്ഠന്, സെക്രട്ടറി മെറിന് ജോസ്, ട്രഷറര്‍ സന്ദനു നായര്‍.
കമ്മിറ്റി അംഗങ്ങൾ: സെനോ ജോസഫ്, ശ്രുതി ബിനൂപ്, അലന് മുരിക്കന്‍, ശ്വേത ജോസ്, ബിജിത്ത് കുമാര്‍. ജനുവരി 17ന് ക്രിസ്മസ് - ന്യൂഇയര്‍ സെലിബ്രേഷന് ആല്‍ബനിയിലെ ജര്‍മന്‍ അമേരിക്കന്‍ ക്ലബില്‍ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ നാഷണല്‍ സെക്രട്ടറി, സീറോമലബാര്‍ ചര്‍ച്ചിന്റെ പ്രസിഡന്റ്, ക്യാപിറ്റല്‍ റീജിയൺ ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജിജി കിളിയങ്കര ഇപ്പോള്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പ്രിസോണിന്റെ സീനിയര്‍ റിക്രൂട്ടിംഗ് ഓഫീസറാണ്.
കേരള വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന ജിജി കുര്യന് ദേവമാത കോളേജ് യൂണിയന് ചെയര്‍മാനും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്നു. ഇപ്പോള്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.