എഡ്മന്റൺ: ഷെർവുഡ് പാർക്ക് - ഫോർട്ട് സാസ്കാച്ചവൻ മണ്ഡലം എംപി ഗാർനെറ്റ് ജെന്യൂസ് എഡ്മന്റണിലെ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയം സന്ദർശിച്ച് യുവജനങ്ങളുമായി സംവാദം നടത്തി.
"ബിൽഡിംഗ് യുവർ ഫ്യൂച്ചർ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കാനഡയിലെ സമകാലിക സാഹചര്യങ്ങളും തൊഴിൽ - ഭാവി സാധ്യതകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ യുവജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് എംപി മറുപടികൾ നൽകി.
സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളിലൂടെയുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച എംപി, രാജ്യത്തിന്റെ ഭാവി നിർണയത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കി. യുവാക്കൾക്ക് നേതൃത്വം ഏറ്റെടുക്കാനും സമൂഹമാറ്റങ്ങൾക്ക് നേതൃത്വം നൽകാനും കഴിയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.